25 April Thursday

ഒരു മാസം "തള്ളിനീക്കാൻ' 11 ജിബി ഡാറ്റ

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

ഒരു ഇന്ത്യക്കാരൻ പ്രതിമാസം ഉപയോഗിക്കുന്നത്‌ ശരാശരി 11 ജിബി ഡാറ്റയെന്ന്‌ നോക്കിയയുടെ മൊബൈൽ ബ്രോഡ്ബാൻഡ്‌ ഇന്ത്യ ട്രാഫിക്‌ ഇൻഡെക്‌സ്‌ (എംബിഐടി) റിപ്പോർട്ട്‌.  4ജി നെറ്റ്‌വർക്ക്‌, കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകൾ, വിലക്കുറഞ്ഞ സ്മാർട്ട്‌ഫോണുകൾ, വീഡിയോകളുടെ ജനപ്രീതി എന്നിവ ഇന്ത്യയിലെ ഉപഭോക്താവിന്റെ ശരാശരി ഡാറ്റ ഉപഭോഗം പ്രതിമാസം 11 ജിബിയിൽ കൂടുതൽ വളരാൻ സഹായിച്ചതായി നോക്കിയ ഇന്ത്യ ചീഫ് മാർക്കറ്റിങ്‌ ഓഫീസർ അമിത് മർവ പറഞ്ഞു. ചൈന, യുഎസ്, ഫ്രാൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ, ജർമനി, സ്‌പെയിൻ തുടങ്ങിയ വിപണികളേക്കാൾ മുന്നിലാണ് ഇന്ത്യ. ഇവിടത്തെ ഡാറ്റാ ഉപയോഗം ആഗോളതലത്തിൽ ഏറ്റവും ഉയർന്നതാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത്‌ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭിക്കുന്നത്‌ ഇന്ത്യയിലാണ്‌, ജിബിക്ക്‌ ഏഴ്‌ രൂപ. ഇന്റർനെറ്റ്‌ സേവനം കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിക്കുന്നതോടെ ഉപയോഗം കൂടുമെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top