26 April Friday

ചൈന വിടാനൊരുങ്ങി ടിക്‌ടോക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2019

ചൈനയ്ക്കുപുറത്ത് ആസ്ഥാനം കണ്ടെത്താനുള്ള തിരക്കിലാണ്‌ വീഡിയോ ആപ്പായ ടിക്‌ടോക്‌. ടിക്‌ടോകിന്റെ മാതൃസ്ഥാപനമായ ബൈറ്റ്‌ ഡാൻസാണ്‌ ഇക്കാര്യം അറിയിച്ചത്‌. സിംഗപുർ, ലണ്ടൻ, ഡബ്‌ലിൻ തുടങ്ങിയ സ്ഥലങ്ങളാണ്‌ പട്ടികയിലുള്ളതെന്നാണ്‌ റിപ്പോർട്ട്‌. നിലവിൽ ടിക്‌ടോകിന്‌ ആസ്ഥാനമില്ല. ബൈറ്റ്‌ ഡാൻസിന്റെ ആസ്ഥാനം ബീജിങ്ങിലാണ്‌. പുതിയ ആസ്ഥാനം വരുന്നതോടെ തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിൽ ടിക്‌ടോകിന്റെ സ്വാധീനം വർധിപ്പിക്കാൻ കഴിയും. ദേശീയ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച്‌ അമേരിക്കയിൽ ടിക്‌ടോകിനെതിരെ കടുത്ത എതിർപ്പ്‌ നിലനിൽക്കുന്നതിനിടെയാണ്‌ പുതിയ തീരുമാനം. ഇന്ത്യയിൽ 3.4 കോടി ലാഭവുമായി 2019 സാമ്പത്തികവർഷം  43.7 കോടി അറ്റാദായമാണ്‌ ബൈറ്റ്‌ ഡാൻസ്‌ നേടിയത്‌. 20 കോടി ഉപയോക്താക്കളുള്ള ടിക്‌ടോകിന്റെ ഏറ്റവും വലിയ മാർക്കറ്റ്‌ ഇന്ത്യയാണ്‌. അടുത്തിടെ ഇന്ത്യയിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുമെന്ന്‌ ബൈറ്റ്‌ ഡാൻസ്‌ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top