26 April Friday

പതിറ്റാണ്ടിന്റെ ഫെയ്‌സ്‌ബുക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2019

ഈ പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്‌ ചെയ്യപ്പെട്ട ആപ് ഫെയ്‌സ്‌ബുക്കെന്ന്‌ ഡാറ്റ അനലിറ്റിക്സ്‌ പ്ലാറ്റ്‌ഫോമായ ആപ് ആനി. സ്വകാര്യതാ ലംഘനങ്ങളും മറ്റും ഫെയ്‌സ്‌ബുക്കിനെ ബാധിച്ചിരുന്നെങ്കിലും ഒന്നാം സ്ഥാനത്ത്‌ തന്നെയാണ്‌ ആപ്. മെസഞ്ചർ, വാട്‌സാപ്‌, ഇൻസ്റ്റാഗ്രാം എന്നിവ ഫെയ്‌സ്‌ബുക്കിന്‌ തൊട്ടുപിന്നാലെ ആദ്യ നാല്‌ സ്ഥാനങ്ങളിലുണ്ട്‌. 2010–-2019 കാലഘട്ടത്തിലെ കണക്കുകൾ പ്രകാരമാണിത്‌. സാമൂഹ്യമാധ്യമ ആപ്പുകളാണ്‌ ആദ്യ പത്തിൽ. ഉപയോക്താക്കളിൽ ആശയവിനിമയ ആപ്പുകൾക്കുള്ള പ്രാധാന്യം സൂചിപ്പിക്കുന്നതാണ്‌ പുറത്തു വന്ന വിവരം.

സ്നാപ്‌ചാറ്റ്‌, സ്‌കൈപ്‌, ടിക്‌ടോക്‌, യുസി ബ്രൗസർ, യുട്യൂബ്‌, ട്വിറ്റർ എന്നിവ അഞ്ചുമുതൽ പത്തുവരെ സ്ഥാനങ്ങളിലെത്തി. അതേസമയം ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്‌ വീഡിയോ സ്‌ട്രീമിങ്‌ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലാണ്‌. പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്‌ ചെയ്യപ്പെട്ട ഗെയിം സബ്‌വേ സർഫേഴ്‌സ്‌ ആണ്‌. ക്ലാഷ്‌ ഓഫ്‌ ക്ലാൻസ്‌, മോൺസ്റ്റർ സ്‌ട്രൈക്ക്‌, ക്യാൻഡി ക്രഷ്‌ സാഗ എന്നിവയും ലോകത്തിന്‌ പ്രിയപ്പെട്ട ഗെയിമുകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top