29 March Friday

തൊടേണ്ട; വൈറസുകളാണ്‌ അവർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

കോവിഡിനെതിരെ മുൻകരുതലുകൾ എടുക്കുന്ന തിരക്കിലാണ്‌ ലോകമാകെ. പക്ഷേ, ഈ ആശങ്കകൾക്കിടയിലും വ്യാജസന്ദേശങ്ങൾക്ക്‌ കുറവില്ല. സാമൂഹ്യമാധ്യമങ്ങൾ മുതൽ ചില വെബ്‌സൈറ്റുകൾവരെ തെറ്റായ വിവരം പ്രചരിപ്പിക്കുകയും അനാവശ്യ ഭീതി ഉണർത്തുകയും ചെയ്യുന്നുണ്ട്‌. പേടിക്കണ്ട; ജാഗ്രത മതിയെന്ന്‌ സർക്കാരുകൾ  വ്യക്തമാക്കിയെങ്കിലും സൈബർ കുറ്റവാളികൾ ഈ അവസരം മുതലാക്കുകയാണ്‌.ചില വ്യാജ വെബ്‌സൈറ്റുകൾ രോഗബാധിതരുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്നുണ്ട്‌ എന്നാണ്‌ റെക്കോർഡ്‌സ്‌ ഫ്യൂച്ചർ എന്ന സൈബർ സെക്യൂരിറ്റി കമ്പനി പറയുന്നത്‌.

Coronavirusstatus[dot]space, Coronavirus-map[dot]com, Blogcoronacl.canalcero[dot]digital എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ ഇവയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കാനോ പാടില്ല. അതുമാത്രമല്ല, Coronavirus[dot]zone, Coronavirus-realtime, Coronavirus[dot]app, Coronavirusaware[dot]xyz, Bgvfr.coronavirusaware[dot]xyz എന്നീ വെബ്‌സൈറ്റുകളും കോവിഡുമായി ബന്ധപ്പെട്ട് വസ്‌തുതയില്ലാത്ത വിവരങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top