20 April Saturday

നെറ്റില്‍ കറങ്ങി ചാന്ദ്രയാന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

പോയവാരം ഇന്ത്യക്കാർ സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവുംകൂടുതൽ സംസാരിച്ചത് ചാന്ദ്രയാൻ രണ്ട് ദൗത്യത്തെക്കുറിച്ച്. ഈ മാസം ഒന്നുമുതൽ ഒമ്പതുവരെ ട്വിറ്ററിൽമാത്രം ചാന്ദ്രയാൻ എന്ന ഹാഷ്‌ടാഗിൽ 67,554 ട്വീറ്റ്‌ ഉണ്ടായി. ചാന്ദ്രയാൻ ദൗത്യത്തെക്കുറിച്ചുമാത്രം രണ്ടുലക്ഷത്തോളം പേർ ട്വീറ്റ് ചെയ്തു. ഇന്ത്യൻ നെറ്റ് ഉപയോക്താക്കൾക്ക് ഐഎസ്ആർഒ സംരംഭങ്ങളിൽ പതിവിൽ കവിഞ്ഞ താൽപ്പര്യം കൈവന്നിരിക്കുന്നുവെന്ന് പ്രമുഖ ഓൺലൈൻ ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടി.

ചാന്ദ്രയാൻ കഴിഞ്ഞാൽ പോയവാരം ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചത് വിക്രം ലാൻഡർ എന്ന ഹാഷ്‌ടാഗിനാണ്. അരലക്ഷത്തോളം പേർ ലാൻഡറിനെക്കുറിച്ച് ട്വീറ്റ് ചെയ്തു. മൂന്നാംസ്ഥാനത്ത് ഐഎസ്ആർഒ എന്ന ഹാഷ്‌ടാഗാണ്. ചാന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ഐഎസ്ആർഒ ട്വിറ്ററിലൂടെ പ്രതികരിച്ചതിനെല്ലാം വൻപ്രചാരം കിട്ടിയെന്നും പഠനം ചൂണ്ടിക്കാട്ടി. ബോളിവു‍ഡ് താരങ്ങൾ ചാന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് സംസാരിച്ചതിനും വൻ പ്രചാരം കിട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top