26 April Friday

ടിക്‌ ടോകിൽ ട്രംപും മോഡിയും!

വെബ് ഡെസ്‌ക്‌Updated: Thursday Jan 9, 2020

വ്യാജ അക്കൗണ്ടുകൾ ടിക്‌ ടോകിൽ കൂടുന്നുവെന്നാണ്‌ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ എന്നിവരുടേതെന്ന്‌ അവകാശപ്പെടുന്ന നിരവധി അക്കൗണ്ടുകളാണ്‌ ടിക്‌ ടോകിലുള്ളത്‌.

സുരക്ഷാ ആശങ്കകൾ മുൻനിർത്തി പല നേതാക്കളും ടിക്‌ ടോകിൽനിന്ന്‌ അകലം പാലിക്കുകയാണ്‌ പതിവ്‌. ഈ ഒഴിവിലാണ്‌ വ്യാജൻമാർ കടന്നുകൂടുന്നത്‌. ഇത്തരം വ്യാജ അക്കൗണ്ടുകൾ നിരോധിക്കാനും സുരക്ഷ വർധിപ്പിക്കാനുമുള്ള ടിക്‌ ടോകിന്റെ ശ്രമങ്ങൾ ശുഷ്‌കമാണെന്നാണ്‌ സാമൂഹ്യമാധ്യമ വിദഗ്ധരുടെ അഭിപ്രായം. അക്കൗണ്ടുകൾ ആധികാരികമാണെന്ന് തെളിയിക്കാനുള്ള ശക്തമായ പരിശോധനാ സംവിധാനം ടിക്‌ ടോകിലില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ട്രംപിന്റെ പേരിലുള്ള അക്കൗണ്ട്‌ ഒഴിവാക്കിയിരുന്നു. അമേരിക്കയിൽ,  സുരക്ഷാ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ കമ്പനി. ട്വിറ്റർ, ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ജോലിക്കാരെ നിയമിക്കാനാണ്‌ ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top