25 April Thursday

സോണിയുടെ എക്സ്പീരിയ എക്സ് എ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2016

കൊച്ചി > സെല്‍ഫി പ്രേമികളുടെ അള്‍ട്ടിമേറ്റ് ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന എക്സപീരിയ എക്സ് അള്‍ട്രാ സ്മാര്‍ട്ട്ഫോണ്‍ സോണി ഇന്ത്യ വിപണിയിലിറക്കി.

6 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേയോടുകൂടിയ ഫോണില്‍ രണ്ട് ക്യാമറകള്‍ ഉണ്ട്. 16 എംപി മുന്‍ക്യാമറയും 21 എംപി പിന്‍ ക്യാമറയും. രണ്ടുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററിയും സ്മാര്‍ട്ട് സെല്‍ഫി ഫ്ളാഷുമാണ്.

16 എംപി മുന്‍ക്യാമറയും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസറും ഉപയോഗിച്ച് പൂര്‍ണതയാര്‍ന്ന സെല്‍ഫി എടുക്കാം. സൂപ്പര്‍ ഫാസ്റ്റ്–ഓട്ടോ ഫോക്കസ് സംവിധാനം സെക്കന്‍ഡിന്റെ ചെറിയൊരംശത്തിനുള്ളില്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കും.

വെളിച്ചംകുറഞ്ഞ സ്ഥലങ്ങളില്‍ എക്സ്മോര്‍ –ആര്‍എസ് ഉള്ളവയാണ് രണ്ടു ക്യാമറകളും. 6 ഇഞ്ച് വീതി, ഫുള്‍ എച്ച്ഡി 1080 പി, ബ്രാവിയ എഞ്ചിന്‍, 3 ജിബി മെമ്മറി, 200 ജിബി വരെ വികസിപ്പിക്കാവുന്ന സ്ളോട്ടോടുകൂടിയ 16 ജിബി വരെയുള്ള ഇന്റേണല്‍ മെമ്മറി, ഇരട്ട നാനോ സിം, 4 ജി നെറ്റ്വര്‍ക്ക് എന്നിവയാണ് മറ്റ് ഘടകങ്ങള്‍. വില 29,990 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top