25 April Thursday

ഇനി നഖവും തിന്നാം...

സ്വാതിUpdated: Friday Sep 30, 2016

‌‌തലവാചകം വായിച്ച് ഞെട്ടേണ്ട. നീട്ടി വളര്‍ത്തിയ നഖത്തിലണിഞ്ഞ നെയില്‍പോളിഷ് രുചിച്ച് ആഹാ, എന്തൊരു രുചിയെന്ന് ഇനി പറയേണ്ടി വരും. ഭക്ഷണയോഗ്യമായ നെയില്‍ പോളിഷുകള്‍ ഇറങ്ങാന്‍ പോവുകയാണത്രെ. പരീക്ഷണാടിസ്ഥാനത്തില്‍ ഹോങ്കോങ്ങില്‍  നിര്‍മിച്ച കെഎഫ്‌സിയുടെ ഹോട്ട് ആന്‍ഡ് സ്പൈസി ക്യൂട്ടക്സുകള്‍ ഈ വര്‍ഷം അവസാനത്തോടെ ലോകവിപണിയിലെത്തും.

ഒറിജിനല്‍, ഹോട്ട് ആന്റ് സ്പൈസി എന്നീ രണ്ടു ഫ്ളേവറുകളിലാണ് നെയില്‍പോളിഷ് നിര്‍മിച്ചിരിക്കുന്നത്. കെഎഫ്സിയുടെ അടുക്കളയില്‍ നിന്നായതിനാല്‍ ചിക്കന്റെ സമാനമായ സ്വാദായിരിക്കുമെന്നും പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ഉപഭോക്താക്കളുടെ അഭിപ്രായമറിഞ്ഞതിനു ശേഷമേ ഇത് പുറത്തിറക്കൂ.
   

നെയില്‍പോളിഷുകള്‍ക്ക് പൊതുവെ ഇപ്പോള്‍ നല്ല കാലമാണ്. നഖങ്ങളില്‍ ചിത്രപ്പണി ചെയ്യുന്ന നെയില്‍ ആര്‍ട്ട് ജനിച്ചിട്ട് കാലം കുറേയായെങ്കിലും ചെറുപ്പക്കാര്‍ക്കിടയില്‍ ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. നെയില്‍ ആര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേകം ബ്യൂട്ടിപാര്‍ലറുകള്‍ തന്നെയുണ്ട്. വീട്ടില്‍തന്നെ ചെയ്യാന്‍ നെയില്‍ ആര്‍ട്ട് കിറ്റുകളും വാങ്ങാന്‍ കിട്ടും. മുടക്കുന്ന പണത്തിനനുസരിച്ച് നഖങ്ങളിലെ ചിത്രമെഴുത്തിന് കനം കൂട്ടാം. കുഞ്ഞു ഡിസൈനുകള്‍ മുതല്‍ പാവകളും പൂമ്പാറ്റകളും മുതല്‍ ഗ്ളാസ് പെയിന്റിങ് വരെ നഖത്തില്‍ വിരിയിക്കാം. മുത്തും കല്ലുമെല്ലാം പിടിപ്പിച്ച് ഭംഗി കൂട്ടാം. ഇതൊന്നുമല്ല, അല്‍പം ഇന്റലക്ച്വല്‍ ലുക്കാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ന്യൂസ് പേപ്പര്‍ നെയില്‍ ആര്‍ട്ടുണ്ട്. പത്രത്തിന്റെയോ മാഗസിന്റെയോ കട്ടിങ്ങുകള്‍ നഖങ്ങളില്‍ പതിപ്പിക്കുന്ന രീതിയാണിത്..
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top