06 July Sunday

വി യു ലക്ഷ്വറി ടി വി കേരളത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

കലിഫോർണിയ ആസ്ഥാനമായുള്ള വി യു പുതിയ 4കെ യുഎച്ച്ഡി സ്മാർട്ട് ടിവി പുറത്തിറക്കി. ഗൂഗിൾ ആൻഡ്രോയ‌്ഡ് ലൈസൻസുള്ള ലോകത്തിലെ മുന്ന് ബ്രാൻഡുകളിൽ ഒന്നാണ് വി യു.   പ്ലേ, സ്മാർട്ട്, യുഎച്ച്ഡി‌  4 കെ, ആൻഡ്രോയ‌്ഡ്, ക്യുഎൽഇഡി എന്നിങ്ങനെ അഞ്ച‌് സീരീസിലായി 32 ഇഞ്ച്  മുതൽ 75  ഇഞ്ച് വരെയുള്ള ടി വികളാണ് വി യു അവതരിപ്പിക്കുന്നത്.  15,000 മുതൽ നാലുലക്ഷം രൂപവരെ വിലവരുന്ന മോഡലുകളാണ് വി യു ടിവി വിപണിയിൽ എത്തിക്കുന്നത്

3840 ത 2160 പിക്സൽ റെസല്യൂഷനുള്ള എ+ ഗ്രേഡ് ഐപിഎസ് പാനലുകളാണ് വി യു ആൻഡ്രോയ‌്ഡ് ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ക്വാഡ്കോർ പ്രോസസറാണ് കരുത്തുപകരുന്നത്. 2.5 ജിബിയാണ് റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജും ടിവിയിലുണ്ട്. മികച്ച കോൺട്രാസ്റ്റും ബ്രൈറ്റ് മോഡും സ്മൂത്ത് മോഷൻ കൺട്രോളും ആൻഡ്രോയ‌്ഡ് ടെലിവിഷനിലുണ്ട്.  ആൻഡ്രോയ്ഡ് 7.0 സ്മാർട്ട് ഒഎസിലാണ് ടിവി പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ എക്കോ സിസ്റ്റം, ഗൂഗിൾ മൂവീസ്, മ്യൂസിക്, ഗെയിംസ് എന്നിവയും ടിവിയിലുണ്ട്.

ഗൂഗിൾ ക്രോംകാസ്റ്റും ടിവിയിൽ സപ്പോർട്ട് ചെയ്യും. ഇതിനു പുറമേ യുട്യൂബ്, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ഫെയ‌്സ‌്ബുക്ക് എന്നിവയും കാണാം. വൈഫൈ, ഇന്റർനെറ്റ്, ബ്ലൂടൂത്ത്, 3 എച്ച്ഡിഎംഐ പോർട്ട്, 2 യുഎസ്ബി പോർട്ട‌് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.ഓണത്തിനു മുന്നോടിയായി ആദ്യത്തെ 100 ഇഞ്ച്  സ്മാർട്ട്  ലക്ഷ്വറി ടെലിവിഷൻ വി യു ഇന്ത്യയിൽ അവതരിപ്പിക്കും.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top