20 April Saturday

ലെനോവ കെ-6 നോട്ട് വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 17, 2016

കൊച്ചി > ലെനോവയുടെ നോട്ട് സീരീസിലെ 4ജി സ്മാര്‍ട്ട് ഫോണ്‍ കെ-6 നോട്ട് ഇന്ത്യന്‍ വിപണിയിലിറക്കി. പുതിയ ദൃശ്യ-ശ്രാവ്യ അനുഭവം പകരുന്ന തിയറ്റര്‍മാക്സ് വിനോദത്തിന് പുതിയ മാനം നല്‍കുമെന്ന് കമ്പനി പറയുന്നു. 4000 എംഎഎച്ച് ബാറ്ററി. 3ജിബി റാമും 32 ജിബി റോമും 4ജിബി റാമും 64ജിബി റോമുമുള്ള രണ്ടുവേരിയന്റുകള്‍ ലഭ്യമാണ്. 13.97 സെ.മി ഫുള്‍ എച്ച്ഡി ഡിസ്പ്ളേ. 16 എംപി പിഡിഎഎഫ് പിന്‍ക്യാമറ, എട്ട് എംപി മുന്‍ക്യാമറ, സ്ളിം മെറ്റല്‍ യൂണിബോഡി ഡിസൈന്‍, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം. ഫിംഗര്‍ പ്രിന്റ് സ്കാനര്‍ മികച്ച സുരക്ഷ ഉറപ്പാക്കുന്നു. ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ 13,999 രൂപയ്ക്ക് 15000 ത്തോളം റീട്ടെയല്‍ സ്റ്റോറുകളില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top