19 April Friday

ലെനോവയുടെ സ്മാര്‍ട്ട് ഫോണുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2016

കൊച്ചി > കൂടുതല്‍ പുതുമയോടെയുള്ള  ഫുള്‍ എച്ച് ഡി ഡിസ്പ്ളേയും ഡോള്‍ബി അറ്റ്മോസ് സ്പീക്കറുകളും ഉള്‍പ്പെടുത്തിയ മികച്ച സ്മാര്‍ട്ട് ഫോണായ വൈബ് കെ–5 പ്ളസും  നോട്ട് കുടുംബത്തിലെ പുതിയ വൈബ് കെ–5 നോട്ടും പുറത്തിറക്കി. വൈബ് കെ–5 നോട്ട് കൂടുതല്‍ മെച്ചപ്പെട്ട വിനോദാനുഭവങ്ങളാവും  നല്‍കുക. മികച്ച പ്രകടനം, അത്യുഗ്രന്‍ മള്‍ട്ടിമീഡിയ അനുഭവം എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്. 11,999 രൂപ മുതലാണ് ലെനോവ കെ–5 നോട്ടിന്റെ വില ആരംഭിക്കുന്നത്.



മികച്ച സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയ്ക്കു ലഭ്യമാക്കുകയാണ് വൈബ് കെ–5 പ്ളസില്‍ ചെയ്തിരിക്കുന്നത്. 12.7 സെന്റീമീറ്റര്‍ ഡിസ്പ്ളേ, ടാപ്പേര്‍ഡ് മെറ്റല്‍ബോഡി, ഹെഡ്ഫോണുകളിലൂടെ ഡോള്‍ബി അറ്റ്മോസ് അനുഭൂതി, മ്യൂസിക് തുടങ്ങി ഒട്ടനവധി  നേട്ടങ്ങളാണ് ഇതിലുള്ളത്.   ഇതിന്റെ 13 എംപി പിന്‍ക്യാമറ ഷൂട്ടിങ്ങിനെ വേറിട്ടൊരു അനുഭവമാക്കും. 3 ജിബി റാം, ക്യൂവല്‍ കോം 64 ബിറ്റ് സ്നാപ്ഡ്രാഗന്‍ 616 ഒക്ടോകോര്‍ ചിപ്സെറ്റ് എന്നിവ ലെനോവ വൈബ് കെ–5ന് വിവിധങ്ങളായ അപ്ളിക്കേഷനുകള്‍ ഒരേസമയം ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top