19 April Friday

സാംസങ് ഗ്യാലക്സി ജെ3 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 10, 2016

കൊച്ചി >  ഇരുചക്ര വാഹനയാത്രികര്‍ക്കായി എസ് ബൈക്ക് മോഡ് സുരക്ഷ സംവിധാനവുമായി സാംസങ് ഗ്യാലക്സി ജെ3 വിപണിയില്‍. ഇരുചക്ര വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുവാനാണ് എസ് ബൈക്ക് മോഡിലൂടെ സാംസങ് ഗ്യാലക്സി ജെ3 ലക്ഷ്യംവയ്ക്കുന്നത്.

എസ് ബൈക്ക് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ വാഹനമോടിക്കുമ്പോള്‍ ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍  ഉപയോക്താവ് വാഹനം ഓടിക്കുകയാണെന്ന മൂന്‍കൂര്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശം വിളിക്കുന്നയാള്‍ക്ക് ലഭിക്കും.  ഇതുവഴി വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണില്‍ വരുന്ന കോളുകളും, സന്ദേശങ്ങളും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നു.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസ്, 1.5 ഗിഗാഹെര്‍ട്സ് ക്വാര്‍ഡ്കോര്‍ പ്രോസസര്‍, 8 ജിബി റോം, 128 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേര്‍ണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 8 മെഗാപിക്സല്‍ പിന്‍ കാമറ, 5 മെഗാ പിക്സല്‍ മുന്‍ കാമറ, 2600 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. ഗോള്‍ഡ്, ബ്ളാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്സി ജെ3–ക്ക് 8,990 രൂപയാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top