20 April Saturday

വിവോ വി3, വി3 മാക്സ് സ്‌മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 9, 2016

കൊച്ചി > പ്രമുഖ ആഗോള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ മൊബൈല്‍ ഇന്ത്യ അതിനൂതന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്ന വി3, വി3 മാക്സ് എന്നീ രണ്ടു പുതിയ മോഡലുകള്‍ കേരളത്തിലിറക്കി.

കൊച്ചിയില്‍ നന്ന ചടങ്ങില്‍ വിവോ സ്മാര്‍ട്ട്ഫോണ്‍ ജനറല്‍ മാനേജര്‍ റോക്ലീ, വൈസ് ജനറല്‍ മാനേജര്‍ ഗോര്‍ഡന്‍ ഹി, ക്ളസ്റ്റര്‍ ഹെഡുമാരായ ബൈജു മാത്യു, അരുണ്‍കുമാര്‍, ടിഡി മാനേജര്‍ ജേക്കബ് ജോബിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ മോഡലുകള്‍ വിപണിയിലിറക്കിയത്. വിവോ വി3യുടെ വില 17,980 രൂപയും വിവോ വി3 മാക്സിന്റേത് 23,980 രൂപയുമാണ്.

പൂര്‍ണമായും മെറ്റല്‍ ബോഡി, ഹൈഫി മ്യൂസിക് ടെക്നോളജി, എകെ 4375 മ്യൂസിക് ചിപ്സെറ്റ്, ഫിംഗര്‍ പ്രിന്റ് സ്കാനര്‍ തുടങ്ങിയ സവിശേഷതകളോടെയുള്ളതാണ് വിവോ വി3, വി3 മാക്സ് എന്നീ ഫോണുകള്‍, അലൂമിനിയം മഗ്നീഷ്യം കൊണ്ടുണ്ടാക്കിയതാണ് ഫോണുകളുടെ പിന്നിലെ കവര്‍. അതേസമയം, മുന്നിലത്തെ ഡിസ്പ്ളേ കോണിങ് ഗൊറില്ല ഗ്ളാസ് കോട്ടിങ്ങുള്ളതാണ്. വേഗത്തില്‍ ചാര്‍ജാകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഫോണുകളില്‍ വെറും അഞ്ചു മിനിറ്റ് ചാര്‍ജില്‍ രണ്ടു മണിക്കൂര്‍ സംഗീതമാസ്വദിക്കാം.

അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13 മെഗാ പിക്സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, സ്നാപ്ഡ്രാഗണ്‍ 616 ഒക്ടോ കോര്‍ പ്രോസസര്‍ തുടങ്ങിയവയാണ് വിവോ വി3യുടെ പ്രത്യേകതകള്‍. അതേസമയം, 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, സ്നാപ്ഡ്രാഗണ്‍ 652 ഒക്ടോ കോര്‍ പ്രോസസര്‍ തുടങ്ങിയവയാണ് വിവോ വി3 മാക്സിന്റെ പ്രത്യേകതകള്‍.

കേരളത്തിലുടനീളം ഡയറക്ട് സര്‍വീസ് സെന്ററുകിലൂടെ ഉപയോക്താക്കളോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും ആത്മാര്‍ഥയുമാണ് പ്രതിഫലിക്കുന്നതെന്ന് വിവോ സ്മാര്‍ട്ട്ഫോണ്‍ ടിഡി മാനേജര്‍ ജേക്കബ് ജോബിന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top