25 April Thursday

പുതുമകളുമായി പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്ട്ഫോണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 8, 2017

കൊച്ചി >  പുതുമകളുമായി മോട്ടോയുടെ പ്രീമിയം  മോട്ടോ ജി 5 സ്മാര്‍ട്ട്ഫോണ്‍ എത്തി. വില 11,999 രൂപമുതലാണ്. പ്രീമിയം ഡിസൈനില്‍ 6000 ഗ്രേഡ് അലൂമിനിയത്തില്‍ തീര്‍ത്ത ബോഡിയില്‍ 12.7 സെമിയാണ് എച്ച്ഡി സ്ക്രീന്‍. 1080 പിയിലും 441 പിപിഐ റസല്യൂഷനിലുമാണ് ചിത്രങ്ങള്‍.

ഓട്ടോ ഫോക്കസ് 13 എംപി പിന്‍ക്യാമറ, സെല്‍ഫിക്കുവേണ്ടി 5 എംപി വൈഡ്-ആംഗിള്‍ ലെന്‍സ്, അതിവേഗതയുള്ള 1.4 മെഹാ ഹെട്സ് ഒക്ടാകോര്‍ പ്രോസസര്‍, ഫോണിന്റെ ലോക്ക് തുറക്കാന്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയെല്ലാം പ്രത്യേകതകളാണ്.

ആന്‍ഡ്രോയ്ഡ് 7.0 യിലാണ് ഓപ്പറേറ്റിങ് സിസ്റ്റം, ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍, 16 ജിബി സ്റ്റോറേജ്, 3 ജിബി റാം എന്നിവയാണ് മറ്റു ഘടകങ്ങള്‍. 2800 എംഎഎച്ച് ആണ് ബാറ്ററി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top