20 April Saturday

എം ഫോണ്‍ ഇന്ത്യയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2016

കൊച്ചി > അത്യാധുനിക സാങ്കേതികവിദ്യയും മികവുമായി ജനുവരി അവസാനത്തോടെ എം ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
കൊറിയന്‍ സാങ്കേതികവിദ്യയോടെയുള്ള ത്രീഡി, 4ജി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന അത്യാധുനിക സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയുമായാണ് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എം ഫോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജി ഈ മാസം ഇന്ത്യന്‍വിപണിയില്‍ പ്രവേശിക്കുന്നത്. 6,000 രൂപമുതല്‍ 54,000 രൂപവരെ വിലയുള്ള സ്മാര്‍ട്ട് ഫോണുകളാണ് എം ഫോണ്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ അഞ്ചു  ഫോണാണ് വിപണിയിലെത്തുന്നത്.

മൂന്നുദിവസം ചാര്‍ജ്നില്‍ക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംപി ക്യാമറ, പൊട്ടാത്തതും പോറലേല്‍ക്കാത്തതുമായ ഐപിഎസ്എച്ച്ഡി ഗോറില്ലാ ഗ്ളാസ്, വെള്ളം വീണാല്‍ മോശമാകാത്ത വാട്ടര്‍പ്രൂഫ് എന്നീ സവിശേഷതകളടങ്ങിയ ഫോണുകളാണിവയെന്ന് വക്താക്കള്‍ പറഞ്ഞു.

എംഫോണ്‍ 9ല്‍ 3ജിബി റാമും ഇന്റേണല്‍ മെമ്മറി 32 ജിബിയുമുണ്ട്. 128 ജിബിവരെ വികസിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറിയും  വാഗ്ദാനംചെയ്യുന്നു. സോണി സെന്‍സറുള്ള 16 എംപി പ്രധാന ക്യാമറയും എട്ട് എംപി മുന്‍ ക്യാമറയുമുണ്ട്. പ്രത്യേക കണ്ണടവയ്ക്കാതെത്തന്നെ ലഭിക്കുന്ന ത്രീഡി കാഴ്ചയാണ് മറ്റൊരു പ്രത്യേകത. എംഫോണ്‍ അഞ്ചുമുതല്‍ എം ഫോണ്‍ ഒമ്പതുവരെയുള്ള ശ്രേണികളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്.

 

കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങളില്‍ ആദ്യം എം ഫോണ്‍ ലഭ്യമാകും. 2016ന്റെ  രണ്ടാം പാദത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും എം ഫോണ്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഇന്ത്യയൊട്ടാകെ കമ്പനിയുടെതന്നെ സര്‍വിസ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷംതന്നെ ഇന്ത്യയിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായി മാറുകയാണ്  ലക്ഷ്യം.

ഫോണിനുപുറമെ നിരവധി സവിശേഷതകള്‍ നിറഞ്ഞ  എംവാച്ച് എന്ന സ്മാര്‍ട്ട് വാച്ച് കമ്പനി അടുത്തഘട്ടത്തില്‍ വിപണിയിലെത്തിക്കും. എംപാഡ്, മിനി എംപാഡ്, വയര്‍ലസ്    ബ്ളുടൂത്ത്, വയര്‍ലസ് ചാര്‍ജര്‍, ക്വികിലി ചാര്‍ജര്‍, വയര്‍ലസ് ബോക്സ് സ്പീക്കറുകള്‍, ഫോണ്‍ പൌച്ചുകള്‍ എന്നിവയും കമ്പനി അവതരിപ്പിക്കും. മെറ്റല്‍ബോഡിയുള്ള ഫോണ്‍, വൈറ്റ്, ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top