19 April Friday

ട്വിറ്ററിൽ രാഷ്‌ട്രീയം പതിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2019

ട്വിറ്ററിൽ ഇനി രാഷ്‌ട്രീയം നടക്കില്ല. ലോക വ്യാപക സാമൂഹമാധ്യമമായ ട്വിറ്റർ രാഷ്‌ട്രീയ പരസ്യങ്ങൾക്ക്‌ നിരോധനം ഏർപ്പെടുത്തിയതായി ട്വിറ്റർ മേധാവി ജാക്ക്‌ ഡോർസി ബുധനാഴ്ച ട്വീറ്റിലൂടെ അറിയിച്ചു. നവംബർ 22 മുതൽ പുതിയ തീരുമാനം നിലവിൽവരും. അമേരിക്കൻ തെരഞ്ഞെടുപ്പ്‌ വരാനിരിക്കെ ട്വിറ്ററിന്റെ ഈ തീരുമാനം രാഷ്‌ട്രീയ പാർടികളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്‌. കമ്പനിക്ക്‌ സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുള്ള തീരുമാനത്തെ നിരവധിപേർ എതിർത്തും പ്രശംസിച്ചും മുന്നോട്ടുവന്നിട്ടുണ്ട്‌.

രാഷ്‌ട്രീയ സന്ദേശങ്ങൾ വാങ്ങിക്കേണ്ടതല്ലെന്ന്‌ ജാക്ക്‌ ഡോർസി ട്വിറ്ററിൽ കുറിച്ചു. 2018ലെ തെരഞ്ഞെടുപ്പുകളിൽ ലോക വ്യാപകമായി  6743.29 കോടി രൂപയാണ്‌ ഓൺലൈനിൽ ചെലവാക്കിയത്‌. തങ്ങളുടെ വരുമാനക്കണക്കിൽ രാഷ്‌ട്രീയക്കാരിൽനിന്നു ലഭിച്ചതൊന്നും വകയിരുത്തിയില്ലെന്ന ഫെയ്‌സ്‌ബുക്ക്‌ മേധാവി മാർക്ക്‌ സുക്കർബർഗിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ്‌ ട്വിറ്റർ തങ്ങളുടെ തീരുമാനം അറിയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top