26 April Friday

ഊബറിനെ ‘ആപ്പിലാക്കാൻ’ ആമസോൺ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

ഇനി പുറത്തുപോയി കഴിക്കാം എ‌ന്നതുമാറി അകത്തുവരുത്തികഴിക്കാം  എന്ന രീതിയിലേക്ക‌് മാറിയ ഭഷ്യവിതരണ വിപ്ലവകാലത്ത‌് കമ്പനികൾ തമ്മിൽ മത്സരമില്ലാതിരിക്കുന്നതെങ്ങനെ. ബ്രിട്ടനിലെ  ഭഷ്യവിതരണ ശൃംഖലയായ ഡെലിവെറൂവില്‍ വന്‍ തുക നിക്ഷേപിച്ച്  ആമസോണ്‍ ഈ രംഗത്തെ അതികായരായ ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയ്‌ക്കെതിരായ മത്സരം കടുപ്പിച്ചിരിക്കുകയാണ‌്. 

തങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ ഡെലിവെറൂ സമാഹരിച്ച 575 മില്യണ്‍ ഡോളറിൽ ഭൂരിഭാഗവും ആമസോണാണ‌് നിക്ഷേപിച്ചിരിക്കുന്നത‌്. സമാഹരിച്ച തുക സാങ്കേതികവിദ്യയുടെ വികസനത്തിനും ഭക്ഷണശാല വിപുലീകരിക്കുന്നതിന‌ും ഉപയോഗിക്കുമെന്ന് ഡെലിവെറൂ സ്ഥാപകനും സിഇഒ-യുമായ വില്‍ ഷു പറഞ്ഞു.

നിലവിൽ ഡെലിവെറൂവിന് 60,000 വിതരണക്കാരുണ്ട്. എണ്‍പതിനായിരത്തിലധികം ഭക്ഷണശാലകളും കമ്പനിയുമായി സഹകരിക്കുന്നു. ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, സിംഗപ്പുര്‍, കുവൈത്ത‌് തുടങ്ങി 14 രാജ്യങ്ങളിലായാണ‌്  പ്രവര്‍ത്തനം. ആമസോൺ നിക്ഷേപവാർത്ത പുറത്തുവന്നതോടെ  ജസ്റ്റ് ഈറ്റിന്റെ ഓഹരി വിലയില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായി. ബ്രിട്ടനില്‍ ഡെലിവെറൂ ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയില്‍നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top