24 April Wednesday

ആമസോണിൽ നല്ലതു പറയാൻ കാശെറിയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

ആമസോണിൽ ഉൽപ്പന്നങ്ങളെ കുറിച്ച് നല്ല അഭിപ്രായം കമന്റ് ചെയ്യുന്നതിന് കമ്പനികൾ കാശ് മുടക്കുന്നുണ്ടെന്ന‌് റിപ്പോർട്ട‌്. ‘വിച്ച്’ (which?) എന്ന ഉപഭോക്തൃ സംഘടന നടത്തിയ അന്വേഷണത്തിൽ ആയിരക്കണക്കിന് വ്യാജ അഭിപ്രായങ്ങൾ കണ്ടെത്താനായി. ആമസോണിലെ പല ജനപ്രിയ വിഭാഗങ്ങളിലും അധികം പ്രശസ്തമല്ലാത്ത ബ്രാന്റുകൾക്ക് പ്രാമുഖ്യം ലഭിക്കുന്നുണ്ടെന്നും ഇതിന‌് പിന്നിൽ വ്യാജ അഭിപ്രായങ്ങളുടെ സ്വാധീനമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.  വ്യാജ അഭിപ്രായങ്ങൾ തടയുന്നതിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ആമസോൺ സിഇഒ ജെഫ് ബെസോസിന് യുഎസ‌് അധികൃതർ കത്തെഴുതി.

ആമസോണിലെ ചില ഉൽപന്നങ്ങൾക്ക‌് ‘ആമസോൺസ് ചോയ്‌സ്’ ലേബൽ നൽകാറുണ്ട‌്. ഇതിന്റെ ഉപയോഗം എങ്ങനെയാണ് എന്ന് വിശദീകരിക്കാനും  കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്.  ആമസോൺ ചോയ്‌സ് ലേബലുള്ള പല ഉൽപന്നങ്ങളും ഗുണമേന്മയില്ലാത്തതാണെന്ന പരാതി ഏറെയാണ‌്. ഓൺലൈൻ വിൽപനയിൽ ഉൽപന്നം വാങ്ങിയവരുടെ  അഭിപ്രായത്തിന‌് വലിയ സ്വാധീനമാണുള്ളത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top