19 April Friday

ടിക്‌ടോക്‌ വിവരംതേടി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Friday Jan 3, 2020

ടിക്‌ടോക്കിൽനിന്ന്‌ ഉപയോക്താക്കളുടെ വിവരങ്ങളെടുക്കാനും  ഉള്ളടക്കം നീക്കംചെയ്യാനും കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ  അപേക്ഷ നൽകിയത്‌  ഇന്ത്യ. ചൈനീസ്‌ ആപ്പിന്റെ ആദ്യ ട്രാൻസ്‌പരൻസി റിപ്പോർട്ടിലാണ്‌ ഇന്ത്യൻ സർക്കാർ 2019ന്റെ ആദ്യ പകുതിയിൽ 110 തവണ ടിക്‌ടോക്കിന്‌ അപേക്ഷ നൽകിയതായി റിപ്പോർട്ട്‌ വന്നത്‌. ഇതിൽ 99 എണ്ണം ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനാണ്‌.

അമേരിക്കയാണ്‌ തൊട്ടുപിന്നിലുള്ളത്‌. 74 അപേക്ഷയാണ്‌ അമേരിക്ക നൽകിയത്‌. ഇതിൽ 68 അപേക്ഷ ഉപയോക്താക്കളുടെ വിവരങ്ങളെടുക്കാനായിരുന്നു. അതേസമയം, ചൈന കഴിഞ്ഞ വർഷം ആപ്പിന്‌ അപേക്ഷ ഒന്നും നൽകിയിട്ടില്ല. അമേരിക്ക ഉൾപ്പെടെയുള്ള വിവിധ സർക്കാരുകൾ ആപ്ലിക്കേഷൻ നിരന്തരം പരിശോധിക്കുന്ന സമയത്താണ്‌ റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. സുരക്ഷാകാരണങ്ങൾ മുൻനിർത്തി സൈനികർ ടിക്‌ടോക്‌ ഉപയോഗിക്കുന്നതിന്‌ അമേരിക്ക വിലക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top