29 March Friday

എംഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2017

കൊച്ചി > സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയും കൂടുതല്‍ മികവും എന്ന അവകാശവാദവുമായി എം ഫോണ്‍ എത്തി. കൊറിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായ എംഫോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജീസ് എം ഫോണ്‍ 8, എം ഫോണ്‍ 7 പ്ളസ്, എം ഫോണ്‍ 6 എന്നിവിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ദുബായ് ഉള്‍പ്പെടെയുള്ള വിപണികളില്‍ റെക്കോഡ് വില്‍പ്പനയ്ക്കുശേഷമാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷയ്ക്കു പ്രാധാന്യംനല്‍കുന്ന കമ്പനി ഫിംഗര്‍പ്രിന്റ് സ്കെന്നര്‍ എല്ലാ എംഫോണ്‍ മോഡലിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്്.

ഹാന്‍ഡ്സെറ്റുകള്‍ നിര്‍മിക്കുന്നത് കമ്പനിയുടെ ചൈനയിലെ യൂണിറ്റിലാണ്. ഡിസൈന്‍ ഗവേഷണവിഭാഗം കൊറിയയിലാണ്. ഓരോ ഹാന്‍ഡ്്സെറ്റും 60 വ്യത്യസ്ത സുരക്ഷാപരിശോധനകള്‍ക്ക് വിധേയമായാണ് വിപണിയിലെത്തുന്നതെന്ന് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഫുള്‍ എച്ച്ഡിഒ ജിഎസ് എല്‍ജി ഡിസ്പ്ളേയാണ് എംഫോണ്‍ 8 ലുള്ളത്്. 2.3 ജിഗാഹെട്സ് ഡെക്കാകോര്‍ ഹെലിയോ എക്സ് 20 പ്രൊസസര്‍ കരുത്തുപകരുന്നതാണ് ഈ ഫോണ്‍. 21 എംപി പിന്‍ക്യാമറയാണ് മറ്റൊരു പ്രത്യേകത. വൈഡ് ആംഗിള്‍ സെല്‍ഫി എടുക്കാനായി 8 എംപി മുന്‍ക്യാമറയുമുണ്ട്. 3050 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍, ആന്‍ഡ്രോയ്ഡ് പേ, ഡ്രൈവ് മോഡ് തുടങ്ങിയ സവിശേഷ സംവിധാനങ്ങളുമുണ്ട്.

സെല്‍ഫി പ്രേമികള്‍ക്കായുള്ള ഫോണാണ് എംഫോണ്‍ 7 പ്ളസ്.5.5 ഫുള്‍ എച്ച്ഡി ഡിസ്പ്ളേയോടു കൂടിയാണിത് പുറത്തിറങ്ങുന്നത്. 13 മെഗാ പിക്സല്‍ മുന്‍ക്യാമറയും 16 മെഗാ പിക്സല്‍ പിന്‍ക്യാമറയുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top