25 April Thursday

വരുന്നു... മോട്ടോ എം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2016

കോഴിക്കോട് > മോട്ടോ ജി 4 പ്ളേയുടെ തരംഗം മുതല്‍ക്കൂട്ടാക്കി മോട്ടോറോളയില്‍നിന്ന് വീണ്ടും സ്മാര്‍ട്ഫോണ്‍. മോട്ടോ എം എന്ന ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്ന ഫോണ്‍ ഒട്ടേറെ സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. നവംബര്‍ ആദ്യം പുറത്തിറങ്ങിയ മോട്ടോ എമ്മില്‍ നാല് ജിബി റാമില്‍ 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് പ്രധാന സവിശേഷത. 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.

മെറ്റാലിക് ബോഡിയില്‍ പവര്‍, ശബ്ദ നിയന്ത്രണ ബട്ടണുകള്‍ വലതു ഭാഗത്താണ്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ പിന്നില്‍ ക്യാമറയ്ക്ക് തൊട്ടുതാഴെയാണ് ക്രമീകരിച്ചിരിക്കുന്നത്. സെന്‍സര്‍ പിറകിലേക്ക് മാറിയതിനാല്‍ മോട്ടോയുടെ ലോഗോ ഈ ഫോണില്‍ താഴേക്ക് മാറ്റി. 5.5 ഡിസ്പ്ളേയുള്ള ഫോണിന്റെ പ്രൊസസര്‍ 2.2 ജിഗാഹെട്സ് ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ പി15 പ്രൊസസര്‍ ആണ്. 16 മെഗാപിക്സല്‍ മുന്‍ക്യാമറയും എട്ട് മെഗാപിക്സല്‍ പിന്‍ക്യാമറയുമാണ് സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കായി മോട്ടോ എമ്മിലുള്ളത്.

ഡ്യൂവല്‍ നാനോ സിം പിന്തുണയ്ക്കുന്ന ഫോണ്‍ രാജ്യത്ത് ഫോര്‍ജി ബാന്‍ഡ് 40 നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കും. ഈ ബാന്‍ഡില്‍ റിലയന്‍സ് ജിയോ സിം ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. 30  50 എംഎഎച്ച് ബാറ്ററിയോടൊപ്പം ഫാസ്റ്റ് ചാര്‍ജിങ് സവിശേഷതയുമുണ്ട്. ഡബിള്‍ ലെയര്‍ നാനോ കോട്ടിങ് ഉള്ളതിനാല്‍ ഉള്ളില്‍ വെള്ളംകടക്കുന്നത് പരമാവധി തടയാനുമാവും. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 19000 രൂപയാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top