29 March Friday

ഫോൺ വിൽക്കണോ; വഴിയുണ്ട‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

സുരക്ഷിതത്വം ഭയന്ന് പഴയ സ്‌മാർട്ട്ഫോണുകൾ എവിടെ വിൽക്കും, എങ്ങനെ വിൽക്കും എന്നോർത്ത് പലരും ആകുലപ്പെടാറുണ്ട്. പഴയ ഫോണുകൾ സുരക്ഷിതമായും  ന്യായമായ വിലയിലും ഇന്ത്യയിൽ എവിടെയും വിൽക്കാം. ക്യാഷിഫൈ, ഷോപ്‌‌ക്ലൂസ്, ബഡ്‌‌‌ലി, മോസ്‌‌‌വാപ്  എന്നീ അപ്ലിക്കേഷനുകൾ ആണ്  ഫോൺ വിൽക്കുന്നതിനായി സുരക്ഷിത ഇടം ഒരുക്കിയിരിക്കുന്നത്.

ക്യാഷിഫൈയിൽ ഉൽപന്നത്തിന്റെ പൂർണ വിവരങ്ങൾ കൈമാറിയാൽ തൃപ്തികരമായ വിലയിൽ ഫോണുകൾ വിൽക്കാം. പെട്ടെന്നുതന്നെ തുക കൈമാറ്റവും നടക്കും. ഇ കൊമേഴ്‌‌‌സ് വെബ്സൈറ്റ് ആയ ഷോപ്ക്ലൂസിൽ രണ്ട് മിനിറ്റിനുള്ളിൽ വിൽപന നടക്കും. ബഡ്‌ലിയിലും മോസ്‌വായും   വ്യത്യസ്‌തങ്ങളായ ഓഫറുകൾ നൽകിയാണ്  പ്രവർത്തിക്കുന്നത്. അടിക്കടി ഫോണുകളുടെ പുതിയ  മോഡലുകൾ വിപണിയിൽ എത്തുമ്പോൾ പഴയ ഫോൺ മാറ്റി പുതിയ ഫോൺ വാങ്ങുന്ന പ്രവണതയും കൂടിയിട്ടുണ്ട‌്. എന്നാൽ, വ്യക്തിപരമായ ഫയലുകൾ  തിരിച്ചുപിടിക്കാൻ ഒരുപാട് സോഫ്റ്റ് വെയറുകൾ ഉണ്ടാകുമ്പോൾ പഴയ ഫോൺ വിൽക്കാൻ  പലർക്കും  ഭയവുമാണ്. കൂടാതെ 6 മാസത്തിൽ കൂടുതൽ ഉപയോഗിച്ച ഫോണുകൾ വിൽക്കുമ്പോൾ തുച്ഛമായ വിലയേ ലഭിക്കൂ.  ഇതിനെല്ലാം പരിഹാരമുണ്ടെന്നാണ‌് ഈ ഓൺലൈൻ കച്ചവടക്കാർ പറയുന്നത‌്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top