29 March Friday

ലുലു ഫാഷന്‍ വീക്കിന് താരത്തിളക്കത്തോടെ സമാപനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2022

ഫാഷന്‍ സ്‌റ്റൈല്‍ ഐക്കണ്‍ അവാര്‍ഡുകള്‍ സിനിമ താരങ്ങളായ ഷെയ്ന്‍ നിഗത്തിനും അഹാന കൃഷ്ണയ്ക്കും ലുലു ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ.നിഷാദ് കൈമാറുന്നു.

കൊച്ചി > പുതിയ  ഫാഷന്‍ ട്രെന്‍ഡുകള്‍ കൊച്ചിക്ക് പരിചയപ്പെടുത്തിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. ഫാഷന്‍ വീക്ക് അഞ്ചാംപതിപ്പിന്റെ അവസാന ദിവസവും താരത്തിളക്കമായിരുന്നു റാംപിനെ ആവേശത്തിലാക്കിയത്. ഈ വര്‍ഷത്തെ ഫാഷന്‍ സ്‌റ്റൈല്‍ ഐക്കണുകളായി സിനിമ താരങ്ങളായ അഹാന കൃഷ്ണയും ഷെയ്ന്‍ നിഗവും തിളങ്ങി. 

ലുലു ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ.നിഷാദ് ഇരുവര്‍ക്കും അവാര്‍ഡുകള്‍ കൈമാറി. അവാര്‍ഡ് ഏറ്റുവാങ്ങി ഇരുവരും റംപില്‍ ചുവടുവെച്ചതോടെ ഈ വര്‍ഷത്തെ ഫാഷന്‍ വിക്കിന് സമാപാനമായി. സിനിമ താരങ്ങളായ നാദിര്‍ഷാ, വിനീത് കുമാര്‍, ദേവ് മോഹന്‍, അര്‍ജ്ജുന്‍ അശോകന്‍, നീരജ് മാധവ്, രമേശ് പിഷാരടി, അനു മോഹന്‍, ദുര്‍ഗ്ഗ കൃഷ്ണ, തന്‍വി റാം, സാജിദ് യഹിയ, സാധിക വേണുഗോപാല്‍, ഗായിക മഞ്ജരി, നിര്‍മ്മാതാവ് സന്ദീപ് സേനന്‍ അടക്കമുള്ളവര്‍ സമാപനവേദിയിലെത്തി.

ലുലു ഗ്രൂപ്പ് പുറത്തിറക്കിയ കൃതി എന്ന കൈത്തറി ബ്രാന്‍ഡിന്റെയടക്കം അഞ്ച് ഫാഷന്‍ ഷോകളാണ് അവസാന ദിനം റാംപിനെ ഫാഷന്‍ ലഹരിയിലാക്കിയത്. വിവിധ വിഭാഗങ്ങളിലായുള്ള ഫാഷന്‍ അവാര്‍ഡുകളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു. ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ബയിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലു ഇന്ത്യ കോമേഴ്‌സല്‍ മാനേജര്‍ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ സംബന്ധിച്ചു .

വിവിധ ദിവസങ്ങളില്‍ നടന്‍ ഉണ്ണി മുകുന്ദന്‍, ഗായകന്‍ വിജയ് യേശുദാസ് , സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി, സിനിമ താരങ്ങളായ നരേന്‍, അശ്വന്‍ കുമാര്‍, കൈലാഷ്, നിരഞ്ജന അനൂപ്, അദിതി രവി, ടിനി ടോം ,നേഹ സക്‌സേന, റിയാസ് ഖാന്‍, ഹേമന്ത് മേനോന്‍, ഷിയാസ് കരീം, നയന, കൃഷ്ണ പ്രഭ, ആനന്ദ് റോഷന്‍, വിവേക് ഗോപന്‍, നിയാസ് , സംഗീത സംവിധായകന്‍ രതീഷ് വേഗ, ആര്‍ ജെ രഘു, അലക്‌സാണ്ട്ര ജോണ്‍സണ്‍ എന്നിവര്‍ റാംപില്‍ ചുവടുവെച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top