23 April Tuesday

ലൗഡ് ആൻഡ് ക്വീർ..ബോധവല്‍ക്കരണ പരിപാടിയുമായി മോഡൽ എഞ്ചിനീയറിംഗ് കോളേജ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

കൊച്ചി> തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിന്റെ ടെക്‌നോ -മാനേജീരിയൽ ഫെസ്റ്റായ എക്സൽ-ന്റെ  ഭാഗമായി  ഈ വർഷം “ലൗഡ് ആൻഡ് ക്വീർ “ എന്ന പേരിൽ  ബോധവത്കരണ പരിപാടി നടത്തുന്നു. ലൈംഗീകന്യൂനപക്ഷം (LGBTQIA+) സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ എന്തെന്നും, അവരോട് ഉണ്ടായിരിക്കേണ്ട മനോഭാവം എന്തെന്നും വിശദമാക്കുന്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ജൂൺ 26നു വൈകിട്ട് അഞ്ചിനാണ് പരിപാടി.

2016-ലെ മിസ്റ്റർ ഗേ കിരീടമണിഞ്ഞ  ഇന്ത്യൻ കലാകാരനായ അന്വേഷ് സാഹു, ഇന്ത്യയുടെ ആദ്യ ട്രാൻസ്‌മാൻ പൈലറ്റ് ആയ ആദം ഹാരി, ലൈംഗീക ന്യൂനപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്ന റിയ ശർമ എന്നിവരാണ് ലൗഡ് ആൻഡ് ക്വീർ-ന്റെ വേദിയിൽ സംസാരിക്കുക.

ഇത്തരമൊരു ബോധവത്കരണം ലൈംഗീകന്യൂനപക്ഷം എന്ന വേർതിരിവ് ഇല്ലാതാക്കാൻ ഏറെ സഹായകമാകും.എന്ന് പ്രതീക്ഷിയ്ക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

ലൗഡ് ആൻഡ് ക്വീർ-ന്റെ ഭാഗമാകാൻ താഴെയുള്ള  ലിങ്കിൽ രജിസ്റ്റർ ചെയ്യാം http://bit.ly/Loud-and-queer


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top