19 April Friday

വ്യക്തിഹത്യ ഇൻസ്റ്റഗ്രാമിൽ നടക്കില്ല; പിടിക്കപ്പെടും

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ഇൻസ്റ്റഗ്രാം അക്കൗണ്ട‌് തുടങ്ങിയില്ലെങ്കിൽ പിന്നെന്ത‌് താരമെന്നാണ‌് ഇപ്പോൾ മിക്ക സെലിബ്രിറ്റികളുടെയും ചിന്ത. പേരിന‌് ഒരുസിനിമയിൽ മുഖം കാട്ടുന്നവർ പോലും ഉടൻ ഇൻസ്റ്റഗ്രാം അക്കൗണ്ട‌് തുടങ്ങി രണ്ട‌്  സെൽഫിയിടുന്നതാണ‌് പതിവ‌്. എന്നാലിപ്പോൾ പല താരങ്ങളെയും അപകീർത്തിപ്പെടുത്താനും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ പലർക്കും ഇരിക്കപ്പൊറുതിയില്ലാതായി.

എന്നാലിതാ ഫെയ‌്സ‌്ബുക്കിനുപുറമെ  ആളുകളെ അപകീർത്തിപ്പെടുത്തുന്നത് തടയാൻ പുത്തൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാമും രംഗത്ത‌്. അപ‌്‌ലോഡ‌്  ചെയ്യപ്പെടുന്ന ചിത്രങ്ങളും  അടിക്കുറിപ്പുകളും കമ്യൂണിറ്റി ഓപറേഷൻസ് ടീമിന്റെ അവലോകനത്തിന്‌ വിധേയമാകുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. വ്യക്തിഹത്യ നടത്തുന്നത് തടയുകയാണ് പുത്തൻ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഇഒ കെവിൻ സിസ്ട്രം അറിയിച്ചു.

ആളുകൾക്ക് സുരക്ഷിതമായി സ്വന്തം ചിത്രങ്ങളും ആശയങ്ങളും പ്രദർശിപ്പിക്കാനുള്ള ഇടമെന്ന ഉദ്ദേശ്യത്തിലാണ് ഇൻസ്റ്റഗ്രാം തുടങ്ങിയതെന്നും വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമാണ് പുത്തൻ ഫീച്ചറെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന കമന്റുകൾ ഫീഡിൽനിന്ന‌് ഒഴിവാക്കുന്നതിനായി ഈയിടെയാണ‌് ഇൻസ്റ്റഗ്രാം ഫിൽറ്റർ അവതരിപ്പിച്ചത്. ലൈവ് വീഡിയോയിലും ഈ ഫിൽറ്റർ കൊണ്ടുവരാനാണ് നീക്കം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top