25 April Thursday

ഇൻസ്റ്റാഗ്രാമിന് പുതിയ മുഖം

വെബ് ഡെസ്‌ക്‌Updated: Thursday Sep 27, 2018

ഇൻസ്റ്റാഗ്രാം സ്ഥാപകരായ കെവിൻ സിസ്റ്റോമും മൈക് ക്രീഗറും ഫേസ്‌ബുക്ക് വിടുകയാണ്. 2012 ൽ ഇൻസ്റ്റാഗ്രാം ഫേസ്‌ബുക്ക് വാങ്ങിയപ്പോൾ മുതൽ സക്കർബർഗിന്റെ കൂടെ കൂടിയെങ്കിലും ഇൻസ്റ്റാഗ്രാം എന്നത് ഒരു സ്വതന്ത്ര കമ്പനിയായി നടത്താൻ ഒരു പരിധി വരെ ഇവർക്ക് കഴിഞ്ഞു. പക്ഷെ ഫേസ്‌ബുക്ക് തലവൻ മാർക്ക് സക്കർബർഗിന്റെ കൈകടത്തൽ ഇവരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്. ഇവർ പടിയിറങ്ങുമെന്നത് പലരും പ്രചചിച്ചതായിരുന്നു.

കെവിനും മൈക്കും ഫേസ്‌ബുക്ക് വിടുന്നതോടുകൂടി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തമ്മിലുള്ള ബന്ധം (സാങ്കേതിക നിലയിലും, അല്ലാതെയും) കൂടുതൽദൃഢമാകാൻ പോവുകയാണ്.

ഇൻസ്റ്റാഗ്രാം സ്ഥാപകരായ കെവിൻ സിസ്റ്റോമും മൈക് ക്രീഗറും

ഇൻസ്റ്റാഗ്രാം സ്ഥാപകരായ കെവിൻ സിസ്റ്റോമും മൈക് ക്രീഗറും

ആറുവർഷം മുന്നേ 715 മില്യൺ ഡോളറിനാണ് ഇവർ ഇൻസ്റ്റാഗ്രാം ഫേസ്‍ബുക്കിന് വിറ്റത്. പതിമൂന്നു ജീവനക്കാരും, മൂന്നു കോടി ഉപയോക്താക്കളും അടങ്ങിയ കുഞ്ഞു ലോകമായിരുന്നു അന്ന് ഇൻസ്റ്റാഗ്രാം. ഇന്ന് നൂറുകോടിയിൽ എത്തി നിൽക്കുന്നു ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം.  

ഫേസ്‌ബുക്കാകട്ടെ, സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമാണ് ഫേസ്ബുക് . ഇരുന്നൂറ്റി ഇരുപത് കോടി ഉപയോക്താക്കൾ ഇപ്പോൾ ഉണ്ട്.

ഒരു കാര്യം സ്പഷ്ടം. ഫേസ്‍ബുക്കിന് ഇൻസ്റ്റാഗ്രാം വളരെ പ്രധാനപ്പെട്ട ഒരു ഉൽപ്പന്നമാണ്. ഇൻസ്റ്റാഗ്രാമിൽ എന്തൊക്കെ മാറ്റങ്ങൾ വരുമെന്ന്  കാത്തിരുന്നു കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top