20 April Saturday

യുവാക്കളെല്ലാം ഇപ്പോൾ ഇൻസ്റ്റയിലാണ‌്‌, ഫേസ‌്ബുക്കൊക്കെ അവർക്ക് മടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

കൊച്ചി> യുവാക്കളെല്ലാം ഇപ്പോൾ ഇൻസ്റ്റഗ്രാമിലാണ്. ഫേസ‌്ബുക്കൊക്കെ അവർക്ക് മടുത്തു. ആർക്കും എപ്പോഴും എന്തും പറയാവുന്ന ഫേസ്ബുക്കിനേക്കാൾ അടിപൊളി ഇൻസ്റ്റയാണെന്നാണ‌് യൂത്തിന്റെ നിലപാട്. ഫേസ്ബുക്കിൽ അക്കൗണ്ടില്ലെങ്കിലും ഇൻസ്റ്റയിൽ അക്കൗണ്ട് വേണമെന്നാണ് ഇവരുടെ പക്ഷം. അക്കൗണ്ടുകൾക്ക് ലഭിക്കുന്ന സ്വകാര്യതയും പോസ്റ്റുകൾക്ക് കിട്ടുന്ന റീച്ചുമാണ് ഇൻസ്റ്റഗ്രാമിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്.

ഫേസ‌്ബുക്കിൽ കയറാതെതന്നെ ഇൻസ്റ്റയിൽ പോസ്റ്റ്ചെയ്യുന്ന ചിത്രങ്ങൾ ഫേസ‌്ബുക്കിൽ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഇൻസ്റ്റ നൽകുന്നുണ്ട്. ഇതും ഇൻസ്റ്റയോടുള്ള പ്രിയം കൂടാനൊരു കാരണമാണ്. ഫേസ‌്ബുക്കിലെ യൂത്തന്മാരുടെ പ്രമുഖ പേജുകളെല്ലാം ഇൻസ്റ്റയിലേക്ക‌് എത്തിക്കഴിഞ്ഞു. കോളേജുകളുടെ ഒഫിഷ്യൽ, ട്രോൾ പേജുകളുൾപ്പടെ ഇൻസ്റ്റഗ്രാമിൽ ചേക്കേറിക്കഴിഞ്ഞു. ടിക് ടോക്കിനും സ്മ്യൂളിനുമെല്ലാം വൻ റീച്ചാണ് ഇൻസ്റ്റയിൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഫെയ്‌സ്ബുക്കിൽ അപ‌്‌ലോഡ് ചെയ്യുന്നതിനേക്കാൾ കൂടുതൽ യുവാക്കൾ ഇൻസ്റ്റയിലാണ് പോസ്റ്റ് ചെയ്യുന്നത്.

മുതിർന്നവരിൽ ഭൂരിഭാഗവും ഇൻസ്റ്റ ഉപയോഗിക്കുന്നില്ലെന്ന വലിയ ആശ്വാസമാണ് ഇവർക്ക് നൽകുന്നത്. ഫോളോ ചെയ്യുന്നവരുടെ മാത്രം പോസ്റ്റുകൾ കാണാനും അക്കൗണ്ടിന്റെ പ്രൈവസി നിശ്ചയിക്കാനുമുള്ള സ്വാതന്ത്ര്യം യൂത്തന്മാർ ആവശ്യാനുസരണം ഇൻസ്റ്റയിൽ ഉപയോഗിക്കുന്നുണ്ട്. മനോഹരമായ ഫോട്ടോ തീമുകളും വാട്‌സാപ‌് സ്റ്റാറ്റസുകളേക്കാൾ കൂടുതൽ ദൈർഘ്യം ഇൻസ്റ്റ വീഡിയോകൾക്ക് ലഭിക്കുമെന്നതും മെസേജ് ചെയ്യാനുള്ള സൗകര്യവും അപ‌്‌ലോഡ് ചെയ്യുന്നതിലെ വേഗവും ഇൻസ്റ്റയെ പ്രിയങ്കരമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top