25 April Thursday

‘ഐ കാൻ മെയ്ക്ക് എ ഡിഫറൻസ്'‌, ക്യാൻസർ രോഗികൾക്ക‌ായി ആഘോഷങ്ങൾ മാറ്റിവെച്ച‌് ഭാരത‌്മാതാ കോളേജ‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

കൊച്ചി> എല്ലാ കലാലയങ്ങളിലും ഓരോ വകുപ്പും ഇന്റർ കൊളീജിയറ്റ് ഫെസ്റ്റുകൾ സംഘടിപ്പിക്കുക പതിവാണ്. എന്നാൽ, തൃക്കാക്കര ഭാരത‌്മാതാ കോളേജിലെ ടാക്‌സേഷൻ വിഭാഗത്തിന് അഞ്ചുവർഷമായി അത്തരമൊരു പതിവില്ല. പകരം ജീവകാരുണ്യപ്രവർത്തനങ്ങളാണ് വിദ്യാർഥികൾ നടത്തുന്നത്. ആഘോഷത്തേക്കാൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന തിരിച്ചറിവിലാണ് ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് വേണ്ടെന്നുവച്ചത്.

തൃക്കാക്കര ഭാരതമാതാ കോളേജിലെ ടാക്‌സേഷൻ വിഭാഗം വിദ്യാർഥികളും അധ്യാപകരും

തൃക്കാക്കര ഭാരതമാതാ കോളേജിലെ ടാക്‌സേഷൻ വിഭാഗം വിദ്യാർഥികളും അധ്യാപകരും

 

‘ഐ കാൻ മെയ്ക്ക് എ ഡിഫറൻസ്' എന്ന പേരിൽ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളിലൂടെ നിർധനരായ ക്യാൻസർ രോഗികളെയാണ് സഹായിക്കുന്നത്. ഫെസ്റ്റിന് ചെലവാകുന്ന തുക നിർധനരായ രോഗികളുടെ ചികിത്സാചെലവിലേക്ക‌് ഉപയോഗിക്കാമെന്നായിരുന്നു പദ്ധതിയാരംഭിക്കുമ്പോൾ ഇവരുടെ തീരുമാനം. എന്നാൽ, ഈ തുകയേക്കാൾ കൂടുതൽ തുക ചികിത്സയ്ക്ക് വേണ്ടിവരുമെന്നു മനസ്സിലായതോടെ വിദ്യാർഥികൾ സംഭാവനക്കൂപ്പണുകളുമായി ധനശേഖരണം തുടങ്ങി. ഇതിനകം 10 രോഗികളെ സഹായിക്കാൻ കഴിഞ്ഞു.

ഇത്തവണ രണ്ടു ക്യാൻസർ രോഗികളെ സഹായിക്കാനാണ്  ലക്ഷ്യമിടുന്നത്. സംഭാവനക്കൂപ്പണുകളിലൂടെ കണ്ടെത്തുന്ന തുക ഓരോ മാസവും രോഗികൾക്ക് ബാങ്ക് അക്കൗണ്ട്‌വഴി ലഭ്യമാക്കും. പദ്ധതിയുടെ പ്രചാരണാർഥം ബൈക്ക്റാലി, സൈക്കിൾറാലി തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ആഘോഷത്തേക്കാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇവർ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെയാണ് വർഷങ്ങളായി ഫെസ്റ്റ് മാറ്റിവച്ച് ജീവകാരുണ്യപ്രവർത്തനം നടത്താൻ ഇവർ മുന്നിട്ടിറങ്ങുന്നത്.

ഓരോ വർഷവും ഈ വിഭാഗത്തിലേക്കെത്തുന്ന വിദ്യാർഥികൾ ആവേശത്തോടെയാണ് പദ്ധതിയേറ്റെടുക്കുന്നത്. വരുംവർഷങ്ങളിലെത്തുന്നവരും പദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് വിദ്യാർഥികളുടെ പക്ഷം. പദ്ധതിയുടെ ഇത്തവണത്തെ ഉദ്ഘാടനം 25ന് നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top