26 April Friday

എക്‌സൽ -22 "ഹെഡ് സ്റ്റാര്‍ട്ട്' മിനിമാരത്തോൺ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കൊച്ചി > ഗവണ്‍മെന്റ് മോഡൽ എഞ്ചിനീയറിങ് കോളേജിന്റെ വാർഷിക ടെക്നോ മാനേജീരിയല്‍ ഫെസ്റ്റായ എക്‌സൽ - 22 "ഹെഡ് സ്റ്റാര്‍ട്ട്'  മിനിമാരത്തോൺ സംഘടിപ്പിച്ചു. ലീവേ ഫിറ്റ്നസ് സെന്റര്‍ (ടൈറ്റില്‍ പാട്ട്ണര്‍), ഫോര്‍റ്റിറ്റ്യൂഡ്, (മെന്റല്‍ ഹെല്‍ത്ത് ക്ലബ് എംഇസി)യും സംയുക്തമായാണ് മാരത്തോൺ സംഘടിപ്പിച്ചത്‌. ദര്‍ബാര്‍ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാരത്തോണിൽ സി ജയകുമാര്‍ (അസിസ്റ്റന്റ് കമ്മീഷണര്‍ പൊലീസ് എറണാകുളം),  ടാലന്റ് കൊറേയ (ഡയറക്‌ടര്‍ യുകെഎക്‌സ്പ്രസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ പങ്കെടുത്തു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ലക്ഷ്യം.



ശാരീരികവും മാനസികവുമായ ക്ഷേമത്തെ കരുതേണ്ടതിന്റെയും വെല്ലുവിളികളെ നേരിടുന്നതിനുള്ള കോപ്പിംഗ് മെക്കാനിസങ്ങൾ വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തിന്റെ സന്ദേശം എക്‌സൽ'22 വിജയകരമായി പ്രചരിപ്പിച്ചു. 10 കിലോമീറ്റര്‍ മാരത്തണിന് ശേഷം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കൂടിവരുന്ന മാനസിക രോഗങ്ങളെക്കുറിച്ചുള്ള സംവാദം, സിഗ്മ സറൗണ്ടിങ് തെറാപ്പി തുടങ്ങിയവ ഉണ്ടായിരുന്നു. രജിസ്റ്റർ ചെയ്‌ത എല്ലാ പങ്കാളികൾക്കും ജിം അംഗത്വത്തിൽ കിഴിവുകളും സൗജന്യ തെറാപ്പി സെഷനും ലഭ്യമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top