03 July Thursday

"ഹെഡ് സ്റ്റാർട്ട്' മിനി മാരത്തൺ അഞ്ചിന്‌; പങ്കെടുക്കുന്നവർക്ക്‌ സൗജന്യ തെറാപ്പി സെഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

കൊച്ചി > ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിന്റെ വാർഷിക ടെക്നോ- മാനേജീരിയൽ ഫെസ്റ്റായ എക്‌സൽ- 22, "ലീവേ  ഫിറ്റ്നെസ്സ് സെന്ററി'ന്റെയും ( ടൈറ്റിൽ പാർട്‌ണർ), കോളേജിന്റെ തന്നെ മാനസികാരോഗ്യ ക്ലബ്ബായ ഫോർറ്റിറ്റ്യൂഡിന്റെയും സഹകരണത്തോടെ, "ഹെഡ് സ്റ്റാർട്ട്'  മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 5 ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാണ്‌ മാരത്തൺ ആരംഭിക്കുക. മാനസികാരോഗ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് മാരത്തണിന്റെ ലക്ഷ്യം.

ആശങ്കകളും ഉത്കണ്ഠകളും വർധയച്ചു വരുന്ന കാലഘട്ടത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മനസ്സിന്റെ സ്വാസ്ഥ്യം നിലനിർത്തുന്നതിന് ചിട്ടയോടെയുള്ള പ്രവർത്തനമാണ് പരിഹാരം. കഠിനമായ സാഹചര്യങ്ങളിൽ, ദിവസം ഓടുന്നത്, സ്വന്തം ആശ്വാസ വൃത്തത്തിൽ നിന്ന് പുറത്തു കടക്കാൻ പ്രചോദനം നൽകുകയും അതുവഴി  ആരോഗ്യവും ആത്മവിശ്വാസവും വികസിപ്പിക്കാൻ സഹായകമായിത്തീരുകയും ചെയ്യുന്നു.

പത്ത് കിലോമീറ്ററാണ് മാരത്തണിന്റെ ദൈർഘ്യം. തുടർന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുന്നതാണ്.  മാനസിക രോഗങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും തെറാപ്പിയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനും ഇതൊരു  അവസരമാണ്. രജിസ്റ്റർ ചെയ്‌ത് പങ്കെടുക്കുന്ന എല്ലാവർക്കും ജിം അംഗത്വത്തിൽ ആനുകൂല്യങ്ങളും ഒരു സൗജന്യ തെറാപ്പി സെഷനും ലഭ്യമാകുന്നതാണ്. താൽപ്പര്യമുള്ളവർക്ക് headstart.excelmec.org ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top