25 April Thursday

ഗൂഗിള്‍ പിക്‌സല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2016

ന്യൂഡല്‍ഹി  > ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്ഫോണ്‍ ഗൂഗിള്‍ പിക്സല്‍ ചൊവ്വാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. ഒക്ടോബര്‍ 13 മുതല്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫോണ്‍ ബുക്ക് ചെയ്തവര്‍ക്കാണ് ഫോണ്‍ 25 മുതല്‍ അയച്ചു തുടങ്ങുന്നത്. 57,000 രൂപ വിലയുള്ള ഫോണ്‍ ഗൂഗിളിന് വേണ്ടി നിര്‍മ്മിക്കുന്നത് എച്ച്ടിസി ആണ്. ഗൂഗിള്‍ പിക്സല്‍, ഗൂഗിള്‍ പിക്സല്‍ എക്സ്എന്‍ എന്നീ രണ്ടു ബ്രാന്‍ഡുകളാണ് ഗൂഗിള്‍ ഈ മാസം ആദ്യം പുറത്തിറക്കിയത്. 

ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ ഇതു ആദ്യമായാണ് ഹാന്‍ഡ്സെറ്റ് പുറത്തിറക്കുന്നത്. ഗൊറില്ല ഗ്ളാസ് 4 ഡിസ്പ്ളേയാണ് രണ്ട് ഫോണിലും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നാണ് ഫോണിന് കുറിച്ച് ഗൂഗിളിന്റെ അവകാശവാദം. ഫ്ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ ക്രോമ വഴിയാണ് ഫോണിന്റെ വിതരണം നടക്കുക.

ഗൂഗിള്‍ പിക്സല്‍

അഞ്ച് ഇഞ്ച് എഫ്എച്ച്ഡി അമോള്‍ഡ് സ്ക്രീന്‍,  12.3 മെഗാപിക ്സന്റിയല്‍ ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് നൂഗാ എന്നിവയാണ് ഗൂഗിള്‍ പിക്സലിന്റെ സവിശേഷതകള്‍.

ഗൂഗിള്‍ പിക്സല്‍ എക്‌സ്എന്‍

5.5 ഇഞ്ച് എഫ്എച്ച്ഡി അമോള്‍ഡ് സ്ക്രീന്‍, 12.3 മെഗാപിക്സല്‍ റിയല്‍ ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് നൂഗാ എന്നിവയാണ് ഗൂഗിള്‍ പിക്സലിന്റെ പ്രധാന മേന്‍മകള്‍.

ഇന്ത്യയില്‍ ഗൂഗിള്‍ പിക്സല്‍ (32ജിബി) മോഡലിന്  57,000 രൂപയാണ് വില. മറ്റ് മോഡലുകള്‍ക്ക് ഗൂഗിള്‍ പിക്സല്‍ (128ജിബി) 66,000 രൂപ. ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ (32ജിബി) 67,000 രൂപ, ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ (128ജിബി) 76,000 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top