24 April Wednesday

ഫ്ളാഷ്...ഫ്ളാഷ് ജിയോണി കളര്‍ഫുള്‍ വിവോ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2016

4ജിയെ പേടിച്ച് മൊബൈല്‍ കമ്പനികള്‍ നാടുവിടാനൊന്നും പോകുന്നില്ല. 2ജിയും 3ജിയും കടന്ന് അടുത്ത ജനറേഷനെ കീഴടക്കാന്‍ മൊബൈല്‍ വിപണിയും മാറുകയാണ്. 4ജിയിലെ ഏറ്റവും വേഗമുള്ള വോള്‍ട്ടി കണക്ടിവിറ്റിയുമായി റിലയന്‍സ് ജിയോയുടെ വരവ് ആഘോഷമാക്കാന്‍ മൊബൈല്‍ കമ്പനികളും റെഡി. ചൈനീസ് കമ്പനികളായ ജിയോണിയും വിവോയും വോള്‍ട്ടി സിം സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈലുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിലെ പ്രമുഖ മൊബൈല്‍ ഷോപ്പുകളില്‍ ഈ സവിശേഷതകളുള്ള ജിയോണി എസ്6 പ്രോ, വിവോ വൈ55എല്‍ എന്നീ ഫോണുകള്‍ വില്‍പനയ്ക്ക് തയ്യാറായി. 

ജിയോണി എസ് 6 പ്രോ

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ മാര്‍ഷ്മാലോ 6.0.1ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.5 ഇഞ്ച് എല്‍സിഡി ഐപിഎസ് ഡിസ്പ്ളേയാണ് പ്രധാന സവിശേഷത. നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. മെമ്മറിയുടെ ശേഷി 256 ജിബി വരെ വര്‍ധിപ്പിക്കാം. 1.8 ജിഗാഹെട്സ് ഒക്ടാകോര്‍ പ്രൊസസര്‍ ഫോണിന്റെ വേഗത കൂട്ടുന്നു. മൈക്രോ എസ്ഡി സിം കാര്‍ഡുകളാണ് ഈ ഡ്യുവല്‍ സിം ഫോണില്‍ ഉപയോഗിക്കുക.
ക്യാമറയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. 13 മെഗാ പിക്സല്‍ പിന്‍ ക്യാമറയും സ്ക്രീന്‍ ഫ്ളാഷോടെ എട്ട് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. 3130 എംഎഎച്ച് ബാറ്റയില്‍ മികച്ച ബാക്കപ്പ് നല്‍കുന്നു. ഫിംഗര്‍ പ്രിന്റ് സുരക്ഷയോടെ ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് കളറുകളില്‍ ലഭിക്കുന്ന ജിയോണി എസ് 6 പ്രോയ്ക്ക് 23999 രൂപയാണ് വിപണിയിലെ വില.

വിവോ വൈ55എല്‍


ആന്‍ഡ്രോയിഡിന്റെ ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളേയാണ്. രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 1.4 ജിഗാഹെട്സ് ഒക്ടാകോര്‍ പ്രൊസസര്‍ തുടങ്ങിയവയാണ് സവിശേഷത. 128 ജിബി വരെ മെമ്മറിയുടെ ശേഷി വര്‍ധിപ്പിക്കാം. മൈക്രോ എസ്ഡി സിം കാര്‍ഡുകളാണ് ഈ ഡ്യുവല്‍ സിം ഫോണിലും.
ഫ്ളാഷോടുകൂടി എട്ട് മെഗാ പിക്സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്. 2650 എംഎഎച്ച് ബാറ്റയാണ് ഈ ഫോണിനുള്ളത്. മെറ്റല്‍ ബോഡിയുള്ള ഈ ഫോണിന്  142 ഗ്രാം ഭാരമേയുള്ളൂ. ഗോള്‍ഡ്, റോസ്ഗോള്‍ഡ്, ഗ്രേ നിറങ്ങളില്‍ ലഭിക്കുന്ന വിവോ വൈ55എല്‍ 13.000 രൂപക്ക് വിപണിയില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top