26 April Friday

ഒന്നും ഫ്രീയായി തരില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2019

ഓർമയില്ലേ, അഡിഡാസിന്റെ 70–-ാം വാർഷികത്തിൽ  3000 ജോടി ഷൂ ഫ്രീയായി തരുന്നെന്നുള്ള കഴിഞ്ഞ വർഷത്തെ വാട്‌സാപ് സന്ദേശം. ധാരാളം പേർ പറ്റിക്കപ്പെട്ട ആ സന്ദേശം ഇപ്പോൾ വീണ്ടും ഇറങ്ങിയിട്ടുണ്ട്‌. യഥാർഥത്തിൽ ഇതൊരു സ്പാമാണ്‌. ലിങ്കിൽ ക്ലിക്ക്‌ ചെയ്യുന്നതോടുകൂടി ഒരു വ്യാജ വെബ്‌സൈറ്റിന്റെ ലിങ്ക്‌ തുറക്കപ്പെടുകയും ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെടുകയും ചെയ്യും. സന്ദേശം 15 പേർക്ക്‌ അയച്ചുകൊടുക്കാനുള്ള നിർദേശമാണ്‌ അടുത്തത്‌.

തമാശയെന്തെന്നാൽ വിശ്വസനീയമാംവിധം നിങ്ങളുടെ ഷൂസിന്റെ അളവുവരെ ചോദിക്കും. സത്യത്തിൽ അങ്ങനെയൊരു ഓഫറും അഡിഡാസ്‌ നൽകുന്നില്ല. ഇതൊന്നും സുരക്ഷിതമല്ലെന്ന്‌ അറിയാമെങ്കിലും ഫ്രീയായി എന്തെങ്കിലും കിട്ടിയാലോ എന്നാണ്‌  പലരും വിചാരിക്കുന്നത്‌. അഡിഡാസ്‌ മാത്രമല്ല, ആമസോൺ, ഫ്ലിപ്‌കാർട്ട്‌ തുടങ്ങിയ ഷോപിങ് സൈറ്റുകളുടെ പേരിലും ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്‌. ഇത്തരം മെസേജുകൾ ഫോണിൽ വരുമ്പോൾത്തന്നെ ഡിലീറ്റ്‌ ചെയ്യുന്നതായിരിക്കും ചതിക്കപ്പെടാതിരിക്കാനുള്ള പോംവഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top