26 April Friday

സ്നാപ്‌ചാറ്റിനെ തകർക്കാൻ ഫെയ്‌സ്‌ബുക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

മെസേജിങ്‌ ആപ്പായ സ്നാപ്‌ചാറ്റിനെ മറികടക്കാൻ പുത്തൻ മാർഗങ്ങൾ ഒരുക്കുകയാണ്‌ ഫെയ്‌സ്‌ബുക്ക്‌. ത്രെഡ്‌ എന്ന പേരിൽ പുതിയ ആപ്‌ നിർമിക്കാനൊരുങ്ങുകയാണ്‌ ഫെയ്‌സ്‌ബുക്ക്‌ എന്നാണ്‌ പുതിയ വിവരം. ആദ്യം ഫെയ്‌സ്‌ബുക്കിൽ പരീക്ഷിച്ചശേഷം പിന്നീട്‌  ഇൻസ്റ്റഗ്രാമിന്റെ ഭാഗമാക്കും.

സാധാരണ മെസേജിങ്‌ ആപ്പുകളിൽനിന്ന്‌ വ്യത്യസ്തമായി ഇന്റർനെറ്റ്‌ സ്പീഡ്‌, സ്റ്റാറ്റസ്‌, ലൊക്കേഷൻ, ബാറ്ററി ലൈഫ്‌ എന്നിവ അടുത്ത സുഹൃത്തുക്കളുമായി പങ്കുവയ്‌ക്കാൻ ത്രെഡിലൂടെ സാധിക്കും. ചിലി, ഇസ്രയേൽ, ഇറ്റലി, പോർച്ചുഗൽ, തുർക്കി, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ്‌ ആദ്യ പരീക്ഷണം. ചെറുപ്പക്കാർക്കിടയിൽ സ്റ്റാറായ സ്നാപ്‌ചാറ്റിനെ തകർക്കുക എന്നത്‌ ഫെയ്‌സ്‌ബുക്കിന്റെ ഏറ്റവും വലിയ ലക്ഷ്യമാണ്‌.   യുഎസിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമംകൂടിയാണ്‌ സ്നാപ്‌ചാറ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top