29 March Friday

രാത്രി ചാറ്റിന‌് ഇനി മെസഞ്ചറിൽ ഡാർക്ക‌് മോഡ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 6, 2019


ഫെയ‌്സ്ബുക്ക് മെസഞ്ചര്‍ ഡാർക്ക‌് മോഡില്‍ എത്തുന്നു. പുതിയ ഫീച്ചര്‍ മെസഞ്ചറിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉടന്‍  ലഭിക്കും. ഫെയ‌്സ‌്ബുക്ക് മെസഞ്ചറിൽ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താവ് ചന്ദ്രക്കല ഇമോജി മറ്റൊരാൾക്ക് അയക്കണം. അപ്പോൾ സ്‌ക്രീനിനു താഴെയായി കുറച്ച് ഉപഗ്രഹങ്ങൾ പ്രത്യക്ഷമാകുകയും  പിന്നീട് ഡാർക്ക് മോഡ് ലഭിക്കുന്നതിനുള്ള ഓപ്ഷൻ ലഭിക്കുകയും ചെയ്യും. ബാറ്ററി ഉപയോഗം പരമാവധി കുറച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചർ ഉപയോഗിക്കാമെന്നതും നൈറ്റ് വ്യൂ സാധ്യമാക്കുക എന്നതുമാണ‌് ഡാർക്ക് മോഡിന്റെ ലക്ഷ്യം.  കൂടാതെ ഡാർക്ക് മോഡിൽ ആയിരിക്കുമ്പോൾ ഫോണിൽനിന്നു പ്രവഹിക്കുന്ന പ്രകാശത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നതിനാൽ  കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് വിദഗ‌്ധർ അഭിപ്രായപ്പെടുന്നു. അടുത്തിടെയാണ് അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മെസഞ്ചറില്‍ കൊണ്ടുവന്നത്. ഇപ്പോൾ അയച്ചുകഴിഞ്ഞ് പത്ത് മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top