26 April Friday

​ഗൂ​ഗിള്‍ ഉപേക്ഷിച്ച് ട്വിറ്റര്‍ സിഇഒ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വിവരങ്ങള്‍ തെരയാനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ​ഗൂ​ഗിള്‍ ക്രോമിനെയാണ്. എന്നാൽ, ട്വിറ്റര്‍ സിഇഒയായ ജാക്ക് ഡോര്‍സി തന്റെ ഇഷ്ടപ്പെട്ട വെബ് ബ്രൗസര്‍ ഡക്‌ ഡക്‌ ​ഗോ ആണെന്ന്‌ പറഞ്ഞതാണ്‌ ഇപ്പോള്‍ ടെക്‌ ലോകത്തെ ചര്‍ച്ച.

താന്‍ ​ഗൂ​ഗിള്‍ ക്രോം ഉപയോ​ഗിക്കുന്നത് നിര്‍ത്തി ഡക്‌ ഡക്‌ ​ഗോയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്റെ സ്ഥിരം തെരച്ചില്‍ എൻജിൻ ഇതാണ്. ഡക്‌ ഡക്‌ ​ഗോ കൂടുതല്‍ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉടനെത്തി ഡക്‌ ഡക്‌ ​ഗോയുടെ മറുപടി.  ഇത് കേള്‍ക്കുന്നതില്‍ സന്തോഷം. നിങ്ങള്‍ ഞങ്ങളുടെ ഭാ​ഗത്തുള്ളതില്‍ സന്തോഷം–- കമ്പനി ട്വീറ്റ് ചെയ്‌തു.

2008ല്‍ പുറത്തിറക്കിയ തെരച്ചില്‍ എന്‍ജിനാണ് ഡക്‌ ഡക്‌ ​ഗോ. പ്രതിദിനം അഞ്ചു കോടി പേരാണ് തെരച്ചിലിനായി ​ഗോയെ ഉപയോ​ഗിക്കുന്നത്. എന്നാല്‍, 350 കോടി പേരാണ് ശരാശരി ഒരു ദിവസം ​ഗൂ​ഗിള്‍ ഉപയോ​ഗിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top