29 March Friday

ഡ്രോൺ പറന്നെത്തും... ഓർഡറുമായി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 5, 2018

ഓൺലൈനിൽ ആവശ്യപ്പെട്ട സാധനങ്ങൾ വീട്ടുമുറ്റത്ത‌് ഡ്രോണിൽ പറന്നിറങ്ങുന്നത‌് സങ്കൽപ്പിച്ചേ! ആ സങ്കൽപ്പം യാഥാർഥ്യമാക്കാനുള്ള നീക്കം ആമസോൺ തുടങ്ങിക്കഴിഞ്ഞു. ടാൻസാനിയയിൽനിന്ന‌് വിക്ടോറിയ തടാകത്തിനരികിലേക്ക‌് ജർമൻ കമ്പനി ഡ്രോൺവഴി മരുന്നുകൾ എത്തിച്ച‌് പരീക്ഷണവും നടത്തിക്കഴിഞ്ഞു. ഏത‌് സാധനമായാലും അരമണിക്കൂറിലകം ഇടപാടുകാർക്ക‌് എത്തിക്കുകയെന്ന സുന്ദരസ്വപ‌്നമാണ‌് തങ്ങൾ കാണുന്നതെന്ന‌് ആമസോൺ വക്താവ‌് ക്രിസ‌്റ്റെൺ കിഷ‌് പറഞ്ഞു.

അഞ്ചുവർഷംമുമ്പുതന്നെ ഡ്രോൺവഴിയുള്ള വിതരണം ആമസോൺ മേധാവി ജെഫ‌് ബെസോസ‌് പ്രഖ്യാപിച്ചതാണ‌്. എന്നാൽ, സാങ്കേതികതടസ്സവും സുരക്ഷാപ്രശ‌്നവും വഴിമുടക്കി. ഏവിയേഷൻ നിയമവും രാത്രിയിൽ പറക്കാൻ പറ്റാത്തതും മറ്റൊരു കടമ്പയായി. 400 മീറ്ററിൽ കൂടുതൽ ഉയരത്തിൽ പറക്കാനും പാടില്ല, പറപ്പിക്കുന്ന ആളുടെ കൺമുന്നിൽനിന്ന‌് ഡ്രോൺ മാറരുത‌് തുടങ്ങിയ കടമ്പകൾ പിന്നെയും ബാക്കിയായി. ഡ്രോൺ പരീക്ഷണങ്ങൾക്കായി കമ്പനികൾക്കും പ്രാദേശിക സർക്കാരിനും പ്രസിഡന്റ‌് ട്രംപ‌് ഭരണകൂടം മൂന്നുവർഷത്തെ സമയം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top