26 April Friday

ഫോൺസെൽഫി ഇനി ഡ്രോൺ സെൽഫി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

ഫോൺ സെൽഫികൾക്ക‌ും സെൽഫി സ്റ്റിക്കിനും വിട ഇനി ഡ്രോൺ സെൽഫികളുടെ കാലമാണ‌്.  ജർമ്മനിയിലെ രണ്ട‌് എൻജിനിയർമാരാണ‌് മൊബൈൽ ഫോണിനെ ഡ്രോണുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത‌്.

പൊതുവേ ഡ്രോണുകൾ ഉപയോഗിക്കാനും കൊണ്ടുനടക്കാനും  പ്രയാസമാണ‌്. ‘ഡ്രോൺ എക‌്സ‌് പ്രോ’ എന്ന‌് പേരിട്ടിരിക്കുന്ന ഉപകരണത്തിൽ പക്ഷേ ഇത്തരം പോരായ‌്മകളില്ല. വലിയ സ‌്മാർട്ട‌് ഫോണിന്റെ വലിപ്പമേ ഇതിനുള്ളൂ. അതുകൊണ്ട‌് തന്നെ പോക്കറ്റിലും ഹാൻഡ‌് ബാഗിലുമിത‌് കൊണ്ടുനടക്കാനാകും. ഉപയോഗിക്കാൻ മുൻപരിചയവും ആവശ്യമില്ല. 

വളരെ ഉയരത്തിൽ നിന്ന‌ും ഫോട്ടോയെടുക്കാൻ സാധിക്കുമെന്നതാണ‌് ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിലെടുത്ത ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി. ഫോണിലുപയോഗിക്കുന്ന ഏത‌് ആപ്പും ഡ്രോണിലും ക്യൂആർ കോഡ‌് വഴി ഉപയോഗിക്കാം. എച്ച‌്ഡി ക്യാമറായാണെന്ന പ്രത്യേകതയും ഇതിനുണ്ട‌്. 7000 രൂപയാണ് വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top