25 April Thursday

ടിക്‌ടോക്കിനെ മറികടക്കാൻ ഗൂഗിളിന്റെ ‘ടാങ്കി’

വെബ് ഡെസ്‌ക്‌Updated: Sunday Feb 2, 2020


കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ്‌ ചെയ്യുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ്‌ ടിക് ടോക്. ഒരു സമയത്ത്‌  ഇന്ത്യയിൽ ടിക് ടോക്കിനെതിരെ നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു. ടിക് ടോക്കിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട്‌ കോടതികളിൽ കേസ്‌ ഫയൽ ചെയ്‌തിരുന്നു. തുടർന്ന്‌ മദ്രാസ്‌ ഹൈക്കോടതി ആപ്പ്‌ നിരോധിക്കുകയും പിന്നീട്‌ നിരോധനം ഒഴിവാക്കുകയുമൊക്കെ ചെയ്തിരുന്നു.

ഇപ്പോൾ ടിക്‌ ടോക്കിനെ മറികടക്കാൻ ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങുകയാണ്‌. ടാങ്കി എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷൻ എത്തുന്നത്. ഉപയോക്താക്കളുടെ കഴിവുകളെ പ്രയോജനപ്പെടുത്തുന്ന ആപ്പാണ്‌ ഗൂഗിൾ ആസൂത്രണം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് ഒരു മിനിറ്റ്‌ നീളമുള്ള വീഡിയോകൾ വരെ ഇതിൽ അപ്‌ലോഡ്‌ ചെയ്യാൻ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top