24 April Wednesday

വ്യാജൻമാരെ "പരിശോധിക്കാം'

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കോവിഡ്‌–-19നെതിരെ ലോകം ഒന്നിക്കുമ്പോൾ സാമൂഹ്യമാധ്യമങ്ങളും ഒപ്പമുണ്ട്‌. കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകളെ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്‌ ഫെയ്‌സ്‌ബുക്കും വാട്സാപ്പും. ഇനിമുതൽ ഫെയ്‌സ്ബുക്കിൽ ന്യൂസ്‌ ഫീഡിന്‌ മുകളിലായി കൊറോണ വൈറസ് ഇൻഫർമേഷൻ സെന്റർ എന്ന ഓപ്‌ഷനും ഉണ്ടാകും. ലോകാരോഗ്യ സംഘടനയിൽനിന്നും രോഗനിയന്ത്രണ കേന്ദ്രങ്ങളിൽനിന്നുമുള്ള വിവരങ്ങൾ അടങ്ങുന്നതായിരിക്കും ഇതെന്ന്‌ ഫെയ്‌സ്‌ബുക് സിഇഒ മാർക്ക്‌ സുക്കൻബർഗ്‌ പറഞ്ഞു.

വാട്‌സാപ്പിൽ ഫോർവേഡായി വരുന്ന സന്ദേശങ്ങൾ വ്യാജനാണോയെന്ന്‌ പരിശോധിക്കാൻ പ്രത്യേക ഫാക്ട്‌ ചെക്ക്‌ നമ്പർ പ്രസിദ്ധീകരിച്ചു. വിവിധ മാധ്യമങ്ങളുമായി ചേർന്നാണ്‌ പുത്തൻ സംരംഭം.  +91 98252 55790, +91 77009 06111, +91 77009 06588, +91 96031 32132, +91 73700 07000, +91 88268 00707, +91 85270 01433 എന്നിങ്ങനെ ഏഴ്‌ നമ്പരാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top