29 March Friday

ആമസോണിൽ ഇനി സിനിമാ ടിക്കറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ഇന്ത്യയിലെ  ഉപയോക്താക്കൾക്കായി  സിനിമാ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സൗകര്യവുമായി എത്തിയിരിക്കുകയാണ്‌ ആമസോൺ. ഓൺലൈൻ വ്യാപാരരംഗത്തെ ഭീമനായ ആമസോൺ ബുക്ക്‌ മൈ ഷോയുമായി ചേർന്നാണ്‌ പുതിയ സേവനം ആരംഭിക്കുന്നത്‌. പ്രൈം അംഗങ്ങൾക്കും അല്ലാത്തവർക്കും ഇത്‌ ഉപയോഗിക്കാം.

ആമസോൺ ആപ്പിലെ ഷോപ് ബൈ കാറ്റഗറിയിൽ മൂവി ടിക്കറ്റ്‌സിൽനിന്ന്‌ ഈ സേവനം ലഭ്യമാകും. ബുക്ക്‌ മൈ ഷോയിലുള്ള റിവ്യൂ, റേറ്റിങ്‌സ്‌ ഇവയെല്ലാം ആമസോണിലും ലഭിക്കും. ആമസോൺ പേ ബാലൻസ്‌, ക്രഡിറ്റ്‌ കാർഡ്‌ എന്നിവയിലൂടെ പണം അടയ്ക്കാം. തുടക്കത്തിൽ 20 ശതമാനം ക്യാഷ്‌ബാക്കും ലഭ്യമാണ്‌.

ഒരാൾക്ക്‌ ഒരുതവണ മാത്രമാണ്‌ ഓഫർ ലഭിക്കുക. ബുക്ക്‌ മൈ ഷോയുമായി ചേർന്നുള്ള പുതിയ സംരംഭം തങ്ങളുടെ ഉപഭോക്താക്കൾക്ക്‌ സഹായകരമാകുമെന്ന്‌ ആമസോൺ പേ ഡയറക്ടർ അറിയിച്ചു. കൈവിരൽ തുമ്പിൽ എല്ലാമെത്തിക്കുന്ന ആമസോണിന്റെ പുതിയ സേവനം സ്വീകരിക്കപ്പെടുമെന്നുറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top