20 April Saturday

'സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് പ്രസക്തിയേറെ' വിധു വിന്‍സെന്റിനും പറയാനുണ്ട്‌

സൗമ്യ സരയുUpdated: Tuesday Jul 4, 2017

വാര്‍ത്തകള്‍ തേടി പോയിരുന്ന വിധു വിന്‍സെന്റ് എന്ന മാധ്യമപ്രവര്‍ത്തക പിന്നീട് 'വലിയ വാര്‍ത്തയായി'. മാധ്യമപ്രവര്‍ത്തകയുടെ എക്സ്ക്ളൂസീവിലൂടെ അല്ല, സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലൂടെ. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ആദ്യ വനിതാ സംവിധായിക എന്ന സ്ക്രോളായും തലക്കെട്ടായും വിധുവിന്‍സെന്റ് മാധ്യമങ്ങളില്‍ നിറഞ്ഞു.

'മാന്‍ഹോള്‍' എന്ന അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മലയാള ചലച്ചിത്ര രംഗത്ത് സ്വയം അടയാളപ്പെടുത്തിയ വിധു സിനിമ മേഖലയിലെ ആദ്യ വനിതാ കൂട്ടായ്മായ 'വിമന്‍ ഇന്‍ സിനിമ കലക്ടീവ്' സംഘടനയുടെ നേതൃനിരയിലും സജീവം. അഭിമുഖത്തിന് ഇരിക്കുമ്പോഴും വിധുവിന്റെ മൊബൈല്‍ തുടരെ ശബ്ദിച്ചുകൊണ്ടിരുന്നു. പലതും വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെ കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കണ്ടെണ്ടത്താനും പരിഹരിക്കാനും രൂപീകരിച്ച സംഘടനയെക്കുറിച്ചും സ്വന്തം സിനിമാവിശേഷങ്ങളെ കുറിച്ചും വിധു 'ദേശാഭിമാനി'യോട് സംസാരിച്ചപ്പോള്‍.

ആ ചോദ്യത്തിന് ഉത്തരം
സിനിമയിലെ സ്ത്രീകള്‍ക്കുവേണ്ടണ്ടി പറയാന്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വിമന്‍ ഇന്‍ സിനിമ കലക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഇത്തരമൊരു സംഘടനയുടെ പിറവി. റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന വേണമെന്ന ആശയത്തെ കുറിച്ച് ആദ്യം സംസാരിച്ചത്. അവര്‍ പിന്നീട് ബീനാപോളിനോടും മഞ്ജു വാര്യര്‍, സജിതാ മഠത്തില്‍ ഉള്‍പ്പെടെയുള്ളവരോടും സംസാരിച്ച് സമാനചിന്താഗതിയുള്ളവരെ ഉള്‍പ്പെടുത്തി സംഘടന രൂപീകരിക്കുകയുമായിരുന്നു.

സംഘടനകളുടെയും താരങ്ങളുടെയും നിലപാട്
ഫെഫ്ക, മാക്ട തുടങ്ങിയ സംഘടനകള്‍ എല്ലാവിധ പിന്തുണയും അറിയിച്ചു. കമല്‍, ബി ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്, ആഷിക്ക് അബു എന്നിങ്ങനെ പല സംവിധായകരും ഒപ്പമുണ്ട്. സംഘടന രൂപീകരിച്ച ശേഷം എല്ലാ സംഘടനകളോടും പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. മുതിര്‍ന്ന സ്ത്രീകളെയും മെമ്പര്‍ഷിപ്പ് കൊടുത്ത് സംഘടനയുടെ ഭാഗമാക്കും. കെപിഎസി ലളിത അടക്കമുള്ളവര്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടണ്ട്‌.

മാര്‍ക്കറ്റ് വാല്യൂ നിശ്ചയിക്കുന്ന പുരുഷന്മാര്‍
ഏത് രംഗത്തെ പോലെയും സ്ത്രീകള്‍ക്ക് ചലച്ചിത്ര മേഖലയിലും നിന്നുപോകാന്‍ പ്രയാസമാണ്. നടികളുടെ കാര്യമെടുത്താല്‍, മിക്കവരും ഒരു പ്രായം കഴിഞ്ഞാല്‍ ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷരാകുന്നു. ഒരു ചിത്രത്തിന് തയ്യാറെടുക്കുമ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകരില്‍ ഈ നടിക്ക് പകരം വേറൊരാളെ വച്ചാല്‍ പടം ഓടും എന്ന അഭിപ്രായം ഉണ്ടണ്ടായാല്‍ ഉടനെ അവരെ മാറ്റും.എന്നാല്‍ നടന്മാരുടെ കാര്യത്തില്‍ മാര്‍ക്കറ്റ് വാല്യൂ നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുരുഷന്മാരാണ് ഈ മാര്‍ക്കറ്റ് വാല്യൂ തീരുമാനിക്കുന്നത്.

ബദലാകാന്‍
മലയാള ചലച്ചിത്ര ലോകത്ത് നായകന്മാര്‍ സ്ഥിരമായി നിലനില്‍ക്കുകയും നടിമാര്‍ മാറിമാറി വരികയും ചെയ്യുമ്പോള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതായി ആക്ഷേപമുണ്ട്. മറ്റ് മേഖലകളേക്കാളും പുരുഷ മേധാവിത്വം ഏറെ യുള്ള മേഖലയായതിനാല്‍ സ്ത്രീകള്‍ക്ക് ഇതിലേക്ക് സുഗമമായി കടന്ന് വരാനും സുരക്ഷിതമായി ജോലി ചെയ്യാനുമുള്ള അന്തരീക്ഷം ഒരുക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.

വിപണി മൂല്യം ഉള്‍പ്പെടെ പുരുഷന്മാര്‍ നിശ്ചയിക്കുന്ന സാഹചര്യങ്ങള്‍ക്ക് ബദലായി നിര്‍മാണം അടക്കമുള്ള കാര്യങ്ങളില്‍ സ്ത്രീകളെ ഉപയോഗിക്കുക എന്ന രീതിയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉദ്ദേശിക്കുന്നത്.

അംഗത്വം
സംഘടന ഔദ്യോഗിക രജിസ്ട്രേഷന് വേണ്ടണ്ടി കാത്തിരിക്കുകയാണ്. ഉടന്‍ അംഗത്വ ക്യാമ്പയിന്‍ ആരംഭിക്കും. സിനിമയുടെ എല്ലാ മേഖലകളിലുള്ളവരും ഇതില്‍ ഉണ്ടണ്ടായിരിക്കും. ഒന്നോ രണ്ട് വര്‍ക്ക് മുഴുവനാക്കിയവരെയാണ് സംഘടനയില്‍ ഉള്‍പ്പെടുത്തുക. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കുപോലും അംഗമാകാം. സംഘടന നിലവില്‍ വന്ന ശേഷം വിവിധ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ് നൂറിലധികം ഫോണ്‍ കോളുകള്‍ ഭാരവാഹികള്‍ക്ക് വരുന്നുണ്ടണ്ട്‌.

മാറ്റണം അസമത്വങ്ങള്‍, സാധ്യതയുണ്ടണ്ട്‌ വിലക്കിനും
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തണം. തൊഴിലിലെ അസമത്വങ്ങള്‍ പരിഹരിക്കാനാകണം. സിനിമയ്ക്കകത്തും പുറത്തും സ്ത്രീയെ വസ്തുവായി മാത്രം കാണുന്നു. അതിനെ എങ്ങനെ നേരിടാം എന്നതാണ് പ്രധാന അജണ്ട. വിതരണകാര്യങ്ങളിലടക്കം സ്ത്രീകള്‍ക്ക് സിനിമയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ആലോച്ചിക്കുന്നുണ്ട്. നിര്‍മാണം അടക്കമുള്ള മേഖലയിലേക്ക് സ്ത്രീ സംരംഭകരെ കൊണ്ടുവരാന്‍ സംഘടനയുടെ ഭാഗത്ത് നിന്ന് ശ്രമിക്കുന്നുണ്ട്. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും പ്രോത്സാഹാനങ്ങളും നല്‍കും.

സംഘടന രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ അംഗങ്ങള്‍ക്ക് വിലക്കോ വെല്ലുവിളികളോ നേരിടേണ്ടണ്ടി വന്നിട്ടില്ല. എങ്കിലും ഭാവിയില്‍ വിലക്ക് ഉണ്ടണ്ടാകാനുള്ള സാധ്യത ഉണ്ട്‌.

വേണ്ടണ്ടത് പക്വമായ പ്രതികരണം
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ വൈകിയോ എന്ന് ചോദ്യങ്ങളുണ്ടായി. സലിംകുമാറിന്റെ പ്രതികരണം ആദ്യം സോഷ്യല്‍ മീഡിയയിലാണ് വന്നത്. സംഘടനയില്‍ അംഗങ്ങളില്‍ മിക്കവരും ഈ സമയം ഷൂട്ടിലും മറ്റും ആയിരുന്നു. സംഘടന എന്ന രീതിയില്‍ പക്വമായ പ്രതികരണമാണ് വേണ്ടത്. ദീര്‍ഘകാലം ഇത് നിലനില്‍ക്കേണ്ടണ്ടതാണ്. അതിനാല്‍ പ്രതികരണം അല്‍പം വൈകിയാലും കുഴപ്പമില്ല.

കുടുംബം, സിനിമ
മാന്‍ഹോളിന് ശേഷം അടുത്ത ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ നടക്കുകയാണ്. വൈഡ് റിലീസിങ്ങിനുള്ള ചിത്രമാണ് ഉദ്ദേശിക്കുന്നത്. ആദ്യ സിനിമയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. ആദ്യ ചിത്രമായ മാന്‍ഹോളില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ ചിത്രമാണ് അടുത്തത്. എല്ലാ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന കലാമൂല്യവും വാണിജ്യ മൂല്യവും ഒരേ പോലെ സമന്വയിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ഉണ്ടാകും. ഭര്‍ത്താവ് സഞ്ജയ് കോഴിക്കോട് എന്‍ഐടിയിലെ മാത്തമാറ്റിക്സ് അധ്യാപകനാണ്. ഏക മകള്‍ സഞ്ജന.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top