25 April Thursday

പാതിയിൽ നിലച്ച കുയിൽനാദം

സി ഗോപിനാഥൻUpdated: Tuesday May 7, 2019


കർണ്ണാടക സംഗീത ലോകത്തെ "ത്രിമൂർത്തി'കളായിട്ടാണ് ഒരുകാലത്ത്-   എം എസ്-  സുബ്ബലക്ഷ്-മിയും ഡി കെ  പട്ടമ്മാളും എൻ സി  വസന്തകോകിലവും അറിയപ്പെട്ടിരുന്നത്-. കർണ്ണാടകസംഗീത ലോകം പുരുഷാധിപത്യത്തിൻ കീഴിൽ അമർന്ന് കിടന്നിരുന്ന ഒരു കാലത്ത്‌ ത്രയങ്ങൾ ആ മേഖല കീഴടക്കാൻ തുടങ്ങി.   ഒരേ കാലത്ത്- ജനിച്ച്- ഒരേപോലെ സംഗീത ലോകത്ത്-  ജ്വലിച്ച്-്- നിന്നിരുന്നവരാണവർ.

1919ൽ ഇരിങ്ങാലക്കുട‐ കൊടുങ്ങല്ലൂർ റൂട്ടിൽ  "മനയ്-ക്കലപ്പടി'  എന്ന സ്ഥലത്താണ് കാമാക്ഷി എന്ന വസന്തകോകിലത്തിന്റെ   ജനനം.  അവരുടെ ജന്മഗൃഹമായ  കുന്നത്ത്- മഠം  ഇപ്പോഴും ഇവിടെയുണ്ട്‌.ചെറുപ്രായത്തിൽ തന്നെ  അച്ഛൻ നാഗപട്ടണം ചന്ദ്രശേഖര അയ്യർ  കുടുംബത്തേയുംകൊണ്ട്-   നാഗപട്ടണത്തേക്ക്-   താമസം മാറി. ഹരികഥാകാരനായിരുന്ന ഗോപാല അയ്യരായിരുന്നു ആദ്യകാല ഗുരു   . പിന്നീട്- പ്രശസ്-ത ഭരതനാട്യം നർത്തകി പത്മാസുബ്രഹ്മണ്യത്തിന്റെ പിതാവ്- കെ സുബ്രഹ്മണ്യമാണ് അവരുടെ അസാധാരണമായ സംഗീതാഭിരുചി മനസ്സിലാക്കി  മദിരാശിയിൽ കൊണ്ടുവന്നതും മദ്രാസ്- മ്യൂസിക്- അക്കാദമിയിൽ ചേർത്തതും. അന്ന് അവർക്ക്- പ്രായം പതിനേഴ്‌. പേര്- വസന്തകോകിലമെന്നാക്കി മാറ്റിയതും അദ്ദേഹം തന്നെ. മ്യൂസിക്- അക്കാഡമിയിൽ നിന്നും 1938ൽ ഒന്നാം ക്ലാസ്സോടെ അവർ പുറത്തുവന്നു.

സുബ്ബലക്ഷ്-മിയെപോലും അതിശയിപ്പിക്കുന്ന ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്നു വസന്തകോകിലം. ഉച്ചാരണ ശുദ്ധിയും ഉച്ഛസ്ഥായിയിൽ അനായാസം പാടാനുള്ള കഴിവും   അവരെ വേറിട്ടതാക്കി. തമിഴ്- സംഗീത ലോകത്തെ അതികായനായിരുന്ന ടൈഗർ വരദരാചാര്യർ അവർക്ക്-  ""മധുര ഗീത വാണി'' പട്ടം നല്കി  ആദരിച്ചു. 42 മുതൽ '51വരെ ത്യാഗരാജ സംഗീതാലാപന വേദിയിൽ വസന്തകോകിലം സ്ഥിരം സാന്നിദ്ധ്യമായിരുന്നു "47 ന് ശേഷം മിസ്റ്റിക്- കവി ശുദ്ധാനന്ദ ഭാരതിയുടെ ഗാനങ്ങൾ പാടി പ്രചരിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ.

"എൻ പള്ളികൊണ്ടീരനയ്യ',  "തന്തൈ തായ്- ഇരുന്താൽ', "നിദ്രയിൽ വന്ന്' നെഞ്ചിലിടം കൊണ്ട', "ആനന്ദ നടനം ആടിനാൻ'തുടങ്ങി അവർ പാടിയ എണ്ണമറ്റ ഗാനങ്ങൾ പലതും ഇന്നും ആസ്വാദകർ   നെഞ്ചിലേറ്റി  നടക്കുന്നവയാണ്.  ലോകത്തെങ്ങും അവർക്ക്- ആസ്വാദകരുണ്ടായിരുന്നു. അവർക്കായി മലേഷ്യൻ റേഡിയോ നിത്യവും അവരുടെ പാട്ടുകൾ സംപ്രേഷണം ചെയ്-തിരുന്നു. ഏഴ്- തമിഴ്- സിനിമകളിൽ അവർ പാടി അഭിനയിച്ചു. ചന്ദ്രഗുപ്-തചാണക്യ("40) വേണുഗാനം("40), ഗംഗാവതാർ("42) ഹരിദാസ്-("44) വാത്മീകി("46) കൃഷ്-ണവിജയം("50) തുടങ്ങിയവയായിരുന്നു അവ. അതിൽതന്നെ"ഹരിദാസ്-'  വൻ വിജയം നേടിയ ചിത്രമായിരുന്നു.

സിനിമയിലേക്കുള്ള പ്രവേശം പക്ഷെ അവരുടെ  കുടുംബ ജീവിതത്തെ ബാധിച്ചു. ഒരു  യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു അക്കാലത്ത്- അത്-. വൻ എതിർപ്പുയർന്നു; ഭ്രഷ്ട്‌്- കല്പിക്കപ്പെട്ടു.  അതോടെ വിവാഹ ബന്ധവും  തകർന്നു.  തിരുവയ്യാറിൽ ആദ്യ ഭർത്താവ്- ഒരു ഹോട്ടൽ നടത്തിയിരുന്നതായും വസന്തകോകിലം നഗരത്തിൽ പാടാൻ വന്നിരുന്ന സന്ദർഭങ്ങളിലെല്ലാം ഹോട്ടലടച്ച്- അദ്ദേഹം മാറി നില്ക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. പ്രശസ്-ത സിനിമാ നിർമ്മാതാവ്- സി കെ സദാശിവനെന്ന സി കെ സച്ചി  അവരുടെ ജീവിതത്തിലേക്ക്- കടന്നു വരുന്നത്- ഇക്കാലത്താണ്. വസന്തകോകിലത്തിന്റെ കഴിവുകൾ ശരിയായി മനസ്സിലാക്കിയിരുന്ന ഒരാളാണദ്ദേഹം. അദ്ദേഹം നിർമ്മിച്ച "ചന്ദ്രഗുപ്-ത ചാണക്യ'യിൽ അവരഭിനയിച്ച റാണി ഛായയുടെ  വേഷം ശ്രദ്ധേയമായിരുന്നു. പിന്നീട്- മരണംവരെ  അവരുടെ വളർച്ചക്ക്-  താങ്ങും തണലുമായി  ഒപ്പം  സദാശിവനുമുണ്ടായിരുന്നു.  എന്നാൽ അധികം വൈകാതെ അവർ രോഗബാധിതയായി തീർന്നു. ക്ഷയരോഗത്തിന്റെ പിടിയിലമർന്ന വസന്തകോകിലത്തിന്റെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു. മക്കളില്ലാത്ത  അവർ   മരണത്തിന് മുൻപ്- സ്വത്തെല്ലാം ദാനം ചെയ്‌തു.

ചെറിയ പ്രായത്തിൽ   ലോകത്തോട്- വിടപറയുമ്പോൾ ഒരുപക്ഷെ പാടിയതിനേക്കാൾ    കൂടുതൽ  ഗാനങ്ങൾ പാടാൻ ബാക്കിവച്ചായിരുന്നിരിക്കണം  എൻ സി  വസന്തകോകിലമെന്ന ഗായിക  പോയിട്ടുണ്ടാവുക. 1951 നവംബർ ഏഴിന് തമിഴ്-നാട്ടിലെ ഗോപാലപുരത്ത്-വച്ച്-  മരിക്കുമ്പോൾ അവർക്ക്- മുപ്പത്തി രണ്ട്- വയസ്സ്-  മാത്രമായിരുന്നു. തട്ടകം തമിഴ്-നാടായിരുന്നുവെങ്കിലും  മലയാളിയായ എം ജി ആറിന്റെ കൊല്ലങ്കോടിനടുത്തുള്ള  ജന്മഗൃഹം ഏെറ്റടുത്ത്- സ്-മാരകമായി നിലനിർത്തി. എന്നാൽ  ഇവിടെ ജനിച്ച്- തമിഴ്- സിനിമാ സംഗീത ലോകം കീഴടക്കിയ വസന്തകോകിലത്തിന്   അർഹിക്കുന്ന ആദരവ്-  ലഭിച്ചോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top