29 March Friday

ട്രെന്‍ഡിയാകാം, തെന്നി വീഴാതെ

എ എസ് ജിബിനUpdated: Sunday Jul 18, 2021

ഔട്ട് ഫിറ്റൊക്കെ അടിപൊളിയാണെങ്കിലും ഫുട്‌വെയർ ശരിയല്ലെങ്കിൽ തെന്നി വീഴാൻ സാധ്യതകളേറെയുള്ള കാലമാണ് മഴക്കാലം. അതുകൊണ്ടുതന്നെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ പാദരക്ഷകൾ വേണം തെരഞ്ഞെടുക്കാൻ. ഇക്കാലത്ത് ലെതർ പാദുകങ്ങളോട് താൽക്കാലികമായി ബൈ പറയുന്നതാണ് നല്ലത്. ഈർപ്പമുള്ള ലെതർ ഫുട്‌വെയറുകളിലൂടെ കാലുകൾക്ക് അതിവേഗം അണുബാധയേൽക്കും. ഇറുകിയതും വെള്ളം വലിക്കുന്നതുമായ പാദരക്ഷകൾ ഉപയോഗിക്കരുത്. ഗ്രിപ്പുള്ള കംഫർട്ട് ഫിറ്റായ പാദരക്ഷകളാണ് പരിഗണിക്കേണ്ടത്.

ഗ്ലാഡിയേറ്റർ, ഓപ്പൺ സാൻഡൽ, ജെല്ലി ഷൂസ്, സിലിക്കൺ ഷൂസ്, പിവിസി ബൂട്ട്സ്, ഗംബൂട്ട്സ്, ഫ്‌ളിപ് ഫ്ലോപ്സ്, സ്ലിപ്‌ ഓൺസ് എന്നിവ ഉപയോഗിക്കുകയാണെങ്കിൽ മൺസൂൺകാലത്ത് അടിപൊളിയായി നടന്നുനീങ്ങാം.

ട്രെൻഡി ആൻഡ് കംഫർട്ടബിൾ അതാണ് ബൂട്ട്‌സ്. പാദത്തെ മുഴുവനായി കവർ ചെയ്യുന്നതുകൊണ്ടുതന്നെ ഇവ മഴക്കാലത്ത് അനുയോജ്യമാണ്. റബർ ബൂട്ട്‌സാണ് കൂടുതൽ നല്ലത്. ഇറക്കം കുറഞ്ഞ ഔട്ട്ഫിറ്റുകൾക്ക്‌ അടിപൊളിയായി ഇണങ്ങും. ഫ്ലോട്ടർ സാൻഡലുകളും മൺസൂൺകാലത്ത് അനുയോജ്യമാണ്. സെമി ഔട്ട് ഫിറ്റുകൾക്കൊപ്പമാണ് ഇതിന് കൂടുതൽ ചേർച്ച.

നനഞ്ഞാലും ദുർഗന്ധം ഉണ്ടാക്കുന്നില്ലയെന്നതുകൊണ്ട് ക്ലോഗ് മൺസൂൺകാലത്ത് ഉപയോഗിക്കാം ലോഫേഴ്സും കാഷ്വൽ വെയറിന്‌ നല്ല ചേർച്ചയാകും. ചെളിയിലും വെള്ളത്തിലും ഇറങ്ങേണ്ടി വരുമെങ്കിൽ ഫ്ലിപ് ഫ്ലോപ്‌സാണ് അനുയോജ്യം. സ്ട്രാപ്പുള്ള ഫ്ലിപ് ഫ്ലോപ്‌സാണെങ്കിൽ ചെളിയും വെള്ളവും തെറിക്കാതെ ധൈര്യമായി നടക്കാം. റബറിലും പ്ലാസ്റ്റിക്കിലും ഫ്ലിപ് ഫ്ലോപ്‌സ്‌ ലഭ്യമാണ്. മഴക്കാലത്ത് ഹീൽ ഉള്ള ചെരുപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഹീൽ കൂടിയേ തീരൂ എന്നുള്ളവർക്ക് പിവിസി സോൾ, ജെല്ലി സ്ട്രാപ്സ് ഉള്ളവ ഉപയോഗിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top