29 March Friday

രാത്രി സ്‌ത്രീകളുടേതുകൂടി; എഐഎല്‍യു വനിതാസംഗമം വെള്ളിയാഴ്‌ച്ച

വെബ് ഡെസ്‌ക്‌Updated: Thursday Dec 15, 2022

കൊച്ചി> രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ (എഐഎൽയു) കേരള ഹൈക്കോടതി വനിതാ സബ്കമ്മിറ്റി വനിതാസംഗമം സംഘടിപ്പിക്കും. ഡിടിപിസിയുമായി സഹകരിച്ച് വെള്ളി രാത്രി എട്ടുമുതൽ ദർബാർഹാൾ ഗ്രൗണ്ടിലാണ്‌ പരിപാടി.

ജുഡീഷ്യൽ ഓഫീസർമാർ, കലക്ടർ, അഭിഭാഷകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളും പെൺകുട്ടികളും പങ്കെടുക്കും. ജനുവരിയിൽ നടക്കുന്ന എഐഎൽയു ഹൈക്കോടതി സമ്മേളനത്തിനു മുന്നോടിയായാണ് പരിപാടി നടത്തുന്നത്‌. രാത്രിയാത്രകൾക്കുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ സമർപ്പിക്കാനുള്ള പ്രമേയവും അവതരിപ്പിക്കും. നാടൻപാട്ട്, വനിതകളുടെ ശിങ്കാരിമേളം, സംഗീതപരിപാടി എന്നിവയുമുണ്ടാകുമെന്ന്‌ പ്രോഗ്രാം കൺവീനർ അഡ്വ. കെ ആർ ദീപ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top