16 April Tuesday

സ്ത്രീകൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം; സമം സിഗ്നേച്ചര്‍ ഫിലിം പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021

തിരുവനന്തപുരം > സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനായി കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ‘സമം’ സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടിയുടെ സിഗ്നേച്ചർ ഫിലിം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്‌തു. ചലച്ചിത്രനടി അൻസിബ ഹസൻ  വീഡിയോ സി ഡി ഏറ്റുവാങ്ങി.

തിരുവനന്തപുരം പ്രസ്സ് ക്ലബിലെ ടിഎൻജി ഹാളിൽ  രാവിലെ 11ന്‌ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്‌ട‌ർ സുജ സൂസൻ ജോർജ് സ്വാഗതവും കെ എസ് എഫ്‌ ഡി സി മാനേജിങ്‌ ഡയറക്‌ടർ മായ നന്ദിയും പറഞ്ഞു.

സിഗ്നേച്ചർ ഫിലിമിന്റെ സംവിധാനം നിർവഹിച്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വീഡിയോ ഡോക്യുമെന്റേഷൻ പാനൽ അംഗവും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ചലച്ചിത്രപഠന വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ. ശ്രീദേവി പി അരവിന്ദ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറകടർ വി കാർത്തികേയൻ നായർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top