25 April Thursday

കടലാസോ.... പെൺപിള്ളേര് നഖത്തിലാക്കും

എ എസ് ജിബിനUpdated: Sunday Jan 19, 2020

 

വായിച്ചുകഴിഞ്ഞ പത്രവും മാസികകളുമൊക്കെ അടുക്കിവയ്‌ക്കുന്നതാണ് പതിവ്.  പക്ഷേ, ന്യൂ ജെൻ പെൺപിള്ളേര് അതുക്കും മേലെയാണ്.  അവർക്കിഷ്ടം അക്ഷരങ്ങൾ കൂടെ കൊണ്ടുപോകുന്നതാണ്. ഓരോ വിരൽ നോക്കിയാലും കാണാം ഓരോ എഴുത്തുകൾ.


 

ഉപ്പും  പഞ്ചസാരയും മുട്ടത്തോടുമെല്ലാം നഖങ്ങളിലാക്കി യൂണിക്ക് സ്റ്റൈലിൽ തിളങ്ങിനിന്ന പെൺകുട്ടികളുടെ നഖങ്ങളിലിപ്പോൾ വിരിയുന്നത് കടലാസ് സൗന്ദര്യമാണ്. ഹോളിവുഡിൽ പോലും വൻ ഡിമാന്റുള്ള പേപ്പർ നെയിൽ ആർട്ട് ഇവിടെയും പരീക്ഷിച്ചാലെന്തായെന്നാ ഇവരുടെ ചോദ്യം. ഗ്രാഫിക്‌ നെയിൽ ആർട്ടിനേക്കാൾ സിംപിൾ ആൻഡ് യൂണിക്ക് തോന്നലുണ്ടാക്കാൻ പേപ്പർ നെയിൽ ആർട്ടിന് കഴിയുമെന്നതാണ് പെൺകുട്ടികളെ കടലാസിനോട് അടുപ്പിക്കുന്നത്.

പത്രങ്ങൾ, മാസികകൾ, നോട്ട് ബുക്കുകൾ എന്നിവയിലെ അക്ഷരങ്ങൾ മാത്രമല്ല കാർട്ടൂണുകളും ചിത്രങ്ങളും വരെ നഖത്തിലാക്കാം. ഇതിനായി ബേസ്‌ കോട്ട്, ഇളം നിറത്തിലുള്ള നെയിൽ പോളിഷ്, റബ്ബിങ്‌ ആൽക്കഹോൾ, നഖത്തിൽ പതിപ്പിക്കേണ്ട പേപ്പർ കഷണങ്ങൾ എന്നിവ വേണം.


 

നഖത്തിൽ ആദ്യം ബേസ് കോട്ടടിക്കണം. തുടർന്ന് പേപ്പർ കഷണങ്ങൾ റബ്ബിങ് ആൽക്കഹോളിൽ അഞ്ച് സെക്കൻഡ് മുക്കിയിടണം. റബ്ബിങ് ആൽക്കഹോളിൽ മുങ്ങിയ കടലാസ് കഷണങ്ങൾ ഓരോന്നായെടുത്ത് 15 സെക്കൻഡ്  ഓരോ നഖത്തിലും അമർത്തി പിടിക്കണം. അപ്പോഴേക്കും കടലാസിലെ എഴുത്തുകുത്തുകൾ നഖത്തിൽ പതിഞ്ഞിരിക്കും. ഇതിനു മീതെ ഇളം നിറത്തിലുള്ള നെയിൽ പോളിഷ് പൂശിക്കഴിഞ്ഞാൽ പേപ്പർ നെയിൽ ആർട്ട് പൂർണമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top