27 April Saturday

ഇതരസംസ്ഥാന സ്ത്രീകളുടെ ആദ്യ അയല്‍ക്കൂട്ടമായി

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2017

പെരുമ്പാവൂര്‍ > ഇതരസംസ്ഥാന സ്ത്രീത്തൊഴിലാളികള്‍ക്കായി കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യ അയല്‍ക്കൂട്ടമാണ് വെങ്ങോല പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ രൂപീകരിച്ചത്. പെരുമ്പാവൂരില്‍ ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുംബസമേതം താമസിക്കുന്ന കണ്ടന്തറ പ്രദേശത്താണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടം രൂപീകരിച്ചത്. അയല്‍ക്കൂട്ടത്തിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ മുംതാസ് നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ അഡ്വ. കെ എ ഷംസുദ്ദീന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡാനി തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. സലിം, പി  എ മക്കാര്‍, റഹിം, എല്‍ദോ മോസസ്, ശശികല, ജോയി എന്നിവര്‍  സംസാരിച്ചു.

28 അംഗങ്ങളുണ്ട്. ഒരു ഗ്രൂപ്പില്‍ 15 പേര്‍ മതിയെന്നതിനാല്‍ ഈ ഗ്രൂപ്പിനെ രണ്ട് അയല്‍ക്കൂട്ടമാക്കും. പുതുതായി രൂപീകരിക്കപ്പെട്ട അയല്‍ക്കൂട്ട സമിതിക്ക് ബംഗാളിദബാ (ഭക്ഷണശാല) ആരംഭിക്കാനുള്ള സാമ്പത്തികസഹായം കുടുംബശ്രീവഴി നല്‍കും.

ഇവരുടെ യോഗങ്ങളില്‍ ഭാഷ ഒരു തടസ്സമാകാതിരിക്കുന്നതിനായി ഒന്നാംക്ളാസ്മുതല്‍ ഇവിടെ പഠിക്കുന്ന ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനി ബംഗാള്‍ സ്വദേശി സോണിയയുടെ മകള്‍ ടീന ദ്വിഭാഷിയായി ഇവര്‍ക്കൊപ്പമുണ്ട്. ആഴ്ചയിലൊരിക്കല്‍ ചേരുന്ന യോഗത്തിന് വാര്‍ഡ് അംഗം അഡ്വ. കെ എ ഷംസുദ്ദീനാണ് നേതൃത്വംനല്‍കുന്നത്. ഇവര്‍ക്കാവശ്യമായ നിയമസഹായവും ഷംസുദ്ദീന്‍ നല്‍കിവരുന്നുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top