29 March Friday

ഏകാന്തതയുടെ കഥാകാരി

സി പി സിജിൻUpdated: Tuesday Jan 29, 2019

സുഗതകുമാരിയുടെ മാതൃസഹജമായ, വാത്സല്യം കിനിയുന്ന ഈ വരികൾ പരിശോധിച്ചാൽ അറിയാം കവയിത്രിയുടെ മനസ്സിൽ മാത്രമല്ല  രാജലക്ഷ്-മിയെ അറിയുന്ന ഏതൊരു വായനക്കാരന്റെ മനസ്സിലും ഇത്തരത്തിലൊരു വേദന വിങ്ങിനിൽക്കുന്നുണ്ടെന്ന സത്യം.

മലയാള സാഹിത്യത്തിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം പകർന്ന് മരണത്തിന്റെ ആഴക്കയത്തിലേക്ക്- സ്വയം  ഊളിയിട്ടുപോയ രാജലക്ഷ്-മിയെ ഇന്നും ഓർമ്മിക്കുന്നു, അല്ല വായിക്കുന്നു എന്നത്- അവരുടെ സർഗ്ഗശക്തിയുടെ ചോദ്യം ചെയ്യാൻ കഴിയാത്ത പ്രതിഭ കൊണ്ടുമാത്രമാണ്. ഏകാന്തതയുടെ കൂരിരുൾക്കാട്ടിലൂടെ ഒറ്റയാനായി നടന്ന് തന്നിലെ അപൂർണ്ണതാ ബോധത്തെ പൂർത്തീകരിക്കുവാൻ തന്റെ കൃതികളെ കൂട്ടുപിടിച്ച രാജലക്ഷ്-മി ശൂന്യതാ ബോധത്തിൽ നിന്നും ഔന്നത്യത്തിലേക്കുയർന്നു വന്ന അഗ്നിനക്ഷത്രം തന്നെയായിരുന്നു.

ഒരൊറ്റ വായനയിലൂടെ കഥയുടെ ആഴങ്ങളിലേക്ക്- ഇറങ്ങിച്ചെല്ലാൻ കഴിയുന്നവയല്ല രാജലക്ഷ്-മിക്കഥകൾ. വരികൾക്കിടയിലൂടെയുള്ള സൂക്ഷ്-മ ദൃഷ്-ടിയിലൂടെ മാത്രമേ ഈ കഥകളിലേക്ക്- പൂർണ്ണമായും എത്തിച്ചേരാൻ വായനക്കാരനാവുകയുള്ളു. എന്നാൽ ലളിതമായ ആഖ്യാനശൈലിയിലൂടെ തുടക്കം മുതൽ ഒടുക്കം വരെ തീവ്രമായി അനുഭവിപ്പിക്കാനുള്ള സവിശേഷമായൊരു സിദ്ധി കഥാകൃത്തിന്റെ ഏതു രചന പരിശോധിച്ചാലും കാണാനാകും. തന്റെ ജീവിതത്തിലെ തീവ്രമായ അനുഭവങ്ങൾ കഥയിലെ ഭാവതീവ്രതക്ക്- നിദാനമായി എന്നു വേണം കരുതാൻ.

സങ്കീർണ്ണമായ സ്വത്വപ്രതിസന്ധി രാജലക്ഷ്-മിക്കഥകളിലെ പ്രധാന പ്രശ്-നങ്ങളിൽ ഒന്നാണ്. മുപ്പതു വയസ്സിനുള്ളിൽ വിശേഷണങ്ങളിലൊന്നുമൊതുങ്ങാതെ ഒരു കാവ്യപ്രപഞ്ചം പകർന്നു തന്ന് ഉന്മാദാവസ്ഥയിലേക്ക്- ഉൾവലിഞ്ഞ ജർമ്മൻ കവിയായ ഹോൾഡലിൻ ഹാർട്ട്- ക്രെയിനിനെയും ഡൈലൻ തോമസിനേയും പോലുള്ളവർ കാണിച്ച സ്വയം നശീകരണ പ്രവണത, പ്രശസ്-തിയുടെ ഉന്നതങ്ങളിൽ നിന്ന് ആത്മാവിനെ വലിച്ചെറിഞ്ഞ്- ഈ പ്രപഞ്ചത്തിൽ നിന്ന് സ്വയം വിടവാങ്ങിയ സിൽവിയാ പ്ലാത്ത്-, പ്രശസ്-തിയുടെ പരകോടിയിൽ നിൽക്കുമ്പോൾ കടലിൽ  ചാടി മരിച്ച വിർജീനിയാ വൂൾഫ്- തുടങ്ങിയവരുടെ അതേ ഗണത്തിൽ തന്നെയാണ് രാജലക്ഷ്-മിയുടെയും സ്ഥാനം . “പുരുഷ നീതിയുടെ ബലിപീഠങ്ങളിൽ ഹിംസിക്കപ്പെട്ട സ്-ത്രീയുടെ അനുഭവലോകം ആഖ്യാനം ചെയ്യാൻ സ്-ത്രീ പക്ഷത്തു നിന്നു തന്നെ മലയാള നോവലിലുണ്ടായ ആദ്യശ്രമം രാജലക്ഷ്-മിയിൽ നിന്നായിരുന്നു” (അന്ധനായ ദൈവം ‐ പി കെ രാജശേഖരൻ) എന്ന പ്രസ്-താവന ആദ്യ നോവലായ ‘ ഒരു വഴിയും കുറെ നിഴലുകളും ’ തെളിയിക്കുന്നു.

അവഗണനയുടെ തിക്താനുഭവങ്ങളിൽ നിന്ന് കുതറിയോടാൻ ശ്രമിക്കുന്നവരും നിസ്സഹായരും സ്-നേഹത്തിനുമുന്നിൽ എല്ലാം മറക്കുന്നവരുമാണ് രാജലക്ഷ്-മിക്കഥകളിലെ കഥാപാത്രങ്ങൾ. സ്-നേഹത്തിനു മുന്നിലുള്ള സ്-ത്രീയുടെ കീഴടങ്ങലും തന്മൂലമുണ്ടാകുന്ന ദുരന്തബോധവും പൊട്ടിത്തെറികളും രാജലക്ഷ്-മിയുടെ കഥകളിൽ അന്തർഭവിക്കുന്നു. എന്നാൽ സ്-നേഹത്തിനു പകരം സ്-നേഹം ലഭിക്കാതെ കുടുംബത്തിലും പുറത്തും സ്-ത്രീ അനുഭവിക്കുന്ന പ്രതിസന്ധികളും കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാം. സ്വജീവിതത്തിന്റെ ജൈവിക പരിസരം കഥാകാരി വരച്ചു കാണിച്ചത്- സങ്കീർണ്ണമായ ചായക്കൂട്ടുകൾ കൊണ്ടുതന്നെയായിരുന്നു. സ്-ത്രീയെഴുത്തിന്റെ  സുരക്ഷിത വഴി സ്വീകരിച്ച്- കഥയെഴുതാൻ കഥാകൃത്ത്- തയ്യാറായിരുന്നില്ല. അതിനാൽ തന്നെ സഹപ്രവർത്തകരിൽ നിന്നും പലപ്പോഴും വിമർശനം നേരിടേണ്ടി വന്നിരുന്നു. ആവിഷ്-കാര സ്വാതന്ത്ര്യം അന്നും ഇന്നു ഒരു പ്രശ്-ന ഭൂമിക തന്നെയാണ്. ഇത്തരത്തിലുള്ള ഏതോ പ്രശ്-നങ്ങൾ തന്നെയാവാം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവൽ മുന്നറിയിപ്പില്ലാതെ നിർത്തിയതിനു പിന്നിൽ.

തീവ്രമായ കാൽപനികതയുടെ കരസ്-പർശം രാജലക്ഷ്-മിക്കഥകളിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്നു. കാൽപ്പനികതയുടെ പതിഞ്ഞ ഹൃദയതാളം അവരുടെ എല്ലാ കഥകളേയും പ്രകാശമാനമാക്കുന്നു. മറ്റുള്ളവരുടെ മനസ്സിൽ നൊമ്പരമുണർത്തുന്ന അനുഭവങ്ങളാണ് രാജലക്ഷ്-മിയുടെ കഥകളിൽ കാണുന്നത്-. ‘ആത്മഹത്യ ’ എന്ന കഥ-യി-ലൂടെ  ‘ആത്മഹത്യ’യെ കേവലം ഭീരുത്വം എന്ന് മറ്റുള്ളവർ പറയുമ്പോൾ  അതിനെ ധീരമായി എതിരിടാൻ ശ്രമിക്കുകയാണ് കഥാകൃത്ത്-. ഏകാന്തതയും അവഗണനയുമേൽപ്പിച്ച മുറിവുകളിൽ നിന്ന് എന്നന്നേക്കുമായി രക്ഷ നേടാൻ ശ്രമിക്കുകയാണ് ഇവിടെ നീരജഎന്ന കഥാപാത്രം.

എന്റെ തല-മു-റ-യിലെ പ്രതി-ഭാ-ശാ-ലി-യായ ഒരു കാഥിക 34‐ാം വയ-സ്സിൽ ആത്മ-ഹത്യ ചെയ്-തു”.

രാജ-ല-ക്ഷ്-മി-യുടെ മര-ണ-ത്തെ-ക്കു-റിച്ച്- എം ടി വാസുദേവൻനായർ അഭി-പ്രാ-യ-പ്പെ-ട്ട-തി-ങ്ങ-നെ-യാ-ണ്. “ എന്റെ തല-മു-റ-യിലെ പ്രതി-ഭാ-ശാ-ലി-യായ ഒരു കാഥിക 34‐ാം വയ-സ്സിൽ ആത്മ-ഹത്യ ചെയ്-തു”. സുഗ-ത-കു-മാ-രി-യുടെ  ‘ രാജ-ല-ക്ഷ്-മി-യോട്- ’ എന്ന കവി-ത-യിൽ ക-ഥാ-കൃത്ത്- വിളക്കും കെടു-ത്തി ദുഃഖ-ത്തിന് നേരെ ഒരു ചെറു--ചി-രി-യു-മായി മുന്നിൽ നട-ന്ന-തായും പ്രകാശം നിറഞ്ഞ കണ്ണു-കളെ ഞെരി-ച്ചു-ട-ച്ച-തായും അപാ-ര-തയെ അള-ക്കാൻ പോകുന്ന തന്റെ ചിറ-കു-കൾ കുത്തി-യൊ-ടി-ച്ച-തായും ഇരു-ട്ടിൽ തന്നെ-ത്തന്നെ എറി-ഞ്ഞു-ട-ച്ച-തായും പറ-യു-ന്നു.

രണ്ടു വാക്കു-കൾ തമ്മിൽ കൂട-ിച്ചേ-രു-മ്പോൾ മറ്റൊരു വാക്ക-ല്ല, മറിച്ച്- ഒരു നക്ഷ-ത്ര-മാണ് ഉദയം ചെയ്യു-ന്നത്- എന്ന് രാജ-ല-ക്ഷ്-മി-യുടെ രച-ന-ക-ളി-ലൂടെ നമുക്കു കാണാൻ കഴി-യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top