26 April Friday

ഇവിടെ ഞങ്ങൾ സുരക്ഷിതരാണ്‌

എം ജഷീനUpdated: Sunday Mar 29, 2020


‘ഇവിടെ നമ്മൾ സ‌്ത്രീകൾക്ക‌് ആശ്വസിക്കാം. അർധരാത്രിയാണേലും രക്ഷയ‌്ക്കായി ചുറ്റിലെവിടെയും സഹായ ഹസ‌്തങ്ങളുണ്ട‌്‌‌. ‌ഞങ്ങളത‌് അനുഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ഡെപ്യൂട്ടി കലക്ടർവരെ കൂടെയുണ്ടായ സമയം.  ഇപ്പോൾ വീടിന‌് സുരക്ഷിതത്വത്തിലിരുന്ന‌് എനിക്കിത‌് പറയാൻ പറ്റുന്നതിൽ മുഖ്യമന്ത്രി സാറിനോട‌് നന്ദിയുണ്ട‌്. ഞങ്ങളുടെ ഹൃദയപൂർവമായ നന്ദി...’

പുതിയറയിലെ വീട്ടിൽ നിരീക്ഷണത്തിൽ തുടരുന്ന എം കെ ആതിര ഫോണിൽ പങ്ക‌ുവച്ച വാക്കുകളാണിത‌്‌. ചൊവ്വാഴ‌്ച രാത്രി ഒന്നേകാലോടെ മുഖ്യമന്ത്രിയുടെ നമ്പർ ഡയൽ ചെയ്യുമ്പോൾ കരച്ചിലിന്റെ വക്കിലായിരുന്നു ആതിര. ട്രാവലറിൽ കൺമുന്നിലുള്ള 13 പേരും പേടിച്ച‌് വിളർത്തുതുടങ്ങിയിരുന്നു. അവർ പലരെയും വിളിക്കുന്നു. ഒന്നര മണിക്കൂർ കൂടി കഴിഞ്ഞാൽ കർണാടക–--കേരളം അതിർത്തിയിലെ തോൽപ്പെട്ടി ചെക്ക‌്പോസ‌്റ്റിലിറങ്ങണം. പിന്നെ കാട്ടിൽ പെരുവഴി.  ഹൈദരാബാദിലെ ടാറ്റ കൺസൾട്ടൻസിയിലെ ബിസിനസ‌് എക‌്സിക്യൂട്ടീവ‌ുകളാണ‌് ആതിരയും സുഹൃത്തുക്കളും. കോവിഡ‌് നിയന്ത്രണം ശക്തമാക്കിയതിനാൽ ഹോസ‌്റ്റലിൽനിന്ന‌് ഇവർ 14 പേർ എങ്ങനെയോ ട്രാവലർ സംഘടിപ്പിച്ച‌് ജന്മനാട്ടിലേക്കു പോരുകയാണ‌്‌. വഴിനീളെ തടസ്സങ്ങൾ. അവിടെയെല്ലാം സഹായമായി ഫോണിൽ കോഴിക്കോട‌് ഡപ്യൂട്ടി കലക്ടർ സി ബിജു എത്തും. അദ്ദേഹം മെയിലിൽ അയച്ച കത്തുമായാണ‌് കടമ്പകൾ താണ്ടിയത്‌.  ബംഗളൂരു എത്തിയപ്പോൾ ഹൈദരാബാദിലേക്ക‌് തന്നെ തിരിച്ചുപോകാൻ പൊലീസ‌് നിർദേശിച്ചു. ട്രാവലർ നിർത്തിയിട്ട‌് ഞങ്ങൾ റോഡിലിറങ്ങി. അരമണിക്കൂറോളം നിന്നു.  സി ബിജു നിരന്തരം ചർച്ച ചെയ‌്താണ‌് അവർ ഞങ്ങളെ വിട്ടത‌്.

അവിടെ ഞങ്ങളുടെ മനസിൽ വന്നത‌് മുഖ്യമന്ത്രിയുടെ മുഖമാണ‌്. ഞാൻ വേഗം നമ്പർ ഗൂഗിൾ ചെയ‌്ത‌് കണ്ടെത്തി. ഡയൽ ചെയ‌്തു

രാജ്യമാകെ ലോക്ക‌് ഡൗൺ പ്രഖ്യാപിച്ചതോടെ  ഡ്രൈവറും കൈവിട്ടു. തോൽപ്പെട്ടി ചെക്ക‌്പോ‌സ‌്റ്റ‌് വരെ വരാം, കോഴിക്കോട്ടേക്ക‌് പോയാൽ മടങ്ങാനാകില്ല.  പതറിപ്പോയ ആ സന്ദർഭത്തിൽ  വാഹനത്തിനായി പലരെയും വിളിച്ചു. എല്ലാവർക്കും പേടി. പൊലീസ‌് പരിശോധന മാത്രമല്ല വിഷയം. ഞങ്ങൾ ഹൈദരാബാദിൽനിന്ന‌് വരുന്നവരായതിനാൽ കോവിഡ‌് പകർച്ചാ ഭീതിയും ഉണ്ടായിരുന്നു. നെറ്റ‌്വർക്ക‌് പ്രശ‌്നംമൂലം ബിജു സാറിനെ വിളിച്ചിട്ട‌് കിട്ടുന്നില്ല. ഭക്ഷണവും സുരക്ഷിതത്വവും ഇല്ലാതെ 13 സ‌്ത്രീകൾ. ‘അവിടെ ഞങ്ങളുടെ മനസിൽ വന്നത‌് മുഖ്യമന്ത്രിയുടെ മുഖമാണ‌്. ഞാൻ വേഗം നമ്പർ ഗൂഗിൾ ചെയ‌്ത‌് കണ്ടെത്തി. ഡയൽ ചെയ‌്തു’. ആതിര പറയുമ്പോൾ   അന്നനുഭവിച്ച പേടി ഇപ്പോഴും ശബ്ദത്തിലുണ്ട‌്. ‘രാത്രി ഒന്നേകാലിന‌് രണ്ടാമത്തെ റിങ്ങിൽ ഫോൺ എടുത്ത‌് മുഖ്യമന്ത്രി ഞങ്ങളെ അത്ഭുതപ്പെടുത്തി.  ഞാൻ കരഞ്ഞുകൊണ്ടായിരുന്നു സംസാരിച്ചത‌്‌. കരയണ്ടാ, മോളേ എന്ന പറച്ചിലിൽതന്നെ ഉണ്ടായിരുന്നു കരുതൽ . അരമണിക്കൂറിനകം വയനാട‌് എസ‌്പി വഴി ഞങ്ങൾക്ക‌് കോഴിക്കോട്ടേക്കുള്ള ട്രാവലർ എത്തി. ഓരോരുത്തരെയും വീട്ടിലാക്കി.’


 

പെരുവഴിയിലകപ്പെട്ടേക്കാവുന്ന 13 സ‌്‌ത്രീകളുടെയും മനസിൽ അദ്ദേഹത്തിന്റെ ഇടപെടലിനോടുള്ള സ‌്നേഹവും നന്ദിയുമാണ‌്. ഏത‌് തിരക്കിലും സ‌്ത്രീകളുടെ വിഷമങ്ങൾക്ക‌് ചെവിയോർത്ത, പരിഹരിച്ച മുഖ്യമന്ത്രി കേരളത്തിന്റെ ആശ്വാസമാണെന്നും ഇവർ പറയുന്നു.  വീട്ടിൽ എത്തിയ ഉടനെയും ആതിര വിളിച്ച‌്‌ നന്ദി പറഞ്ഞു. കരുതലോടെ പുറത്തിറങ്ങാതെ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം കർശനമായി പാലിച്ച‌് വീട്ടിലാണ‌് എല്ലാവരും. ആ വാക്കുകൾ പൂർണമായി പാലിച്ച‌ുകൊണ്ട‌് തങ്ങളുടെ  സ‌്നേഹം അറിയിക്കുകയാണ‌് ഈ സുഹൃത്തുക്കൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top